School Kalolsavam 2024: ആവേശപ്പോരിനൊടുവിൽ കണ്ണൂരിന് സ്വർണക്കപ്പ്; കോഴിക്കോട് രണ്ടാം സ്ഥാനത്ത്

Kannur secures Golden Cup: കോഴിക്കോടിനെ മറികടന്നാണ് കണ്ണൂർ കലാകിരീടം സ്വന്തമാക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 8, 2024, 06:25 PM IST
  • 952 പോയിന്റുമായാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്.
  • 949 പോയിന്റുമായി കോഴിക്കാടാണ് രണ്ടാം സ്ഥാനത്ത്.
  • 938 പോയിന്റുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്.
School Kalolsavam 2024: ആവേശപ്പോരിനൊടുവിൽ കണ്ണൂരിന് സ്വർണക്കപ്പ്; കോഴിക്കോട് രണ്ടാം സ്ഥാനത്ത്

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂരിന് കലാകിരീടം. 952 പോയിന്റുമായാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. 949 പോയിന്റുമായി കോഴിക്കാടാണ് രണ്ടാം സ്ഥാനത്ത്. 

കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോടുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കണ്ണൂര്‍ കിരീടം ചൂടിയത്. ഇത് നാലാം തവണയാണ് കണ്ണൂര്‍ കലാകിരീടം സ്വന്തമാക്കുന്നത്. 23 വര്‍ഷത്തിനിടെ ആദ്യമായാണ് സ്വര്‍ണക്കപ്പ് കണ്ണൂരിലേയ്ക്ക് പോകുന്നത് എന്നതാണ് മറ്റൊരു സവിശേഷത. 938 പോയിന്റുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. 925 പോയിന്റുമായി തൃശൂര്‍ നാലാം സ്ഥാനത്തെത്തി. 

ALSO READ: ഈ വർഷത്തെ ഹരിവരാസനം അവാർഡ് തമിഴ് പിന്നണി ഗായകൻ പി കെ വീരമണി ദാസന്

സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (249 പോയിന്റ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരം വഴുതക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് 116 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News