Kerala BJP : സംസ്ഥാന ബിജെപിയിൽ വീണ്ടും സിനിമ തിളക്കം; നിർമാതാവ് ജി.സുരേഷ് കുമാർ സംസ്ഥാന കമ്മിറ്റിയിൽ

G Suresh Kumar in BJP : പാലക്കാട് നഗരസഭ മുൻ അധ്യക്ഷ പ്രിയ അജയനെയും ജി സുരേഷ് കുമാറിനെയുമാണ് കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്തിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 8, 2024, 04:23 PM IST
  • പാലക്കാട് നഗരസഭ മുൻ അധ്യക്ഷ പ്രിയ അജയനും സംസ്ഥാന കമ്മിറ്റിയിൽ ഇടം നേടി
  • അടുത്തിടെയാണ് സിനിമ സംവിധായകൻ മേജർ രവിയെയും നടൻ ദേവനെയും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായി നിയമിച്ചത്
Kerala BJP : സംസ്ഥാന ബിജെപിയിൽ വീണ്ടും സിനിമ തിളക്കം; നിർമാതാവ് ജി.സുരേഷ് കുമാർ സംസ്ഥാന കമ്മിറ്റിയിൽ

തിരുവനന്തപുരം : സിനിമ നിർമാതാവും നടനുമായ ജി സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ. തിരുവനന്തപുരത്ത് പ്രതിനിധീകരിച്ചാണ് ജി സുരേഷ് കുമാറിനെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്ര സംസ്ഥാന കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്തിരിക്കുന്നത്. ജി സുരേഷ് കുമാറിനൊപ്പം പാലക്കാട് നഗരസഭ മുൻ അധ്യക്ഷ പ്രിയ അജയനും സംസ്ഥാന കമ്മിറ്റിയിൽ ഇടം നേടി. നടി മേനക സുരേഷിന്റെ ഭർത്താവാണ് സുരേഷ് കുമാർ. തെന്നിന്ത്യൻ താരം കീർത്തി സുരേഷും രേവതി സുരേഷും മക്കളാണ്.

അടുത്തിടെയാണ് സിനിമ സംവിധായകൻ മേജർ രവിയെയും നടൻ ദേവനെയും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായി നിയമിച്ചത്. ഇതിന് പിന്നാലെയാണ് സംസ്ഥാന ബിജെപി നേതൃത്വത്തിലേക്ക് സിനിമ മേഖലയിൽ നിന്നും ഒരാളെത്തുന്നത്. ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയായിരുന്നു മേജർ രവിയെ സംസ്ഥാന ഉപാധ്യക്ഷനായി നിയമിക്കുന്നത്. 

ALSO READ : Narendra Modi: പ്രധാനമന്ത്രി വീണ്ടും കേരളത്തിലേയ്ക്ക്? സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തേക്കും

ഡിസംബർ 13നാണ് നടൻ ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി കേന്ദ്ര നേതൃത്വം നിയമിക്കുന്നത്. കേരള പീപ്പീള്‍സ് പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി രാഷ്ട്രീയത്തില്‍ പ്രവേശിച്ച നടൻ ദേവന്‍,  അടുത്തിടെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചിരുന്നു. കഴിഞ്ഞ കുറെനാളായി ബിജെപിയുമായി ദേവന്‍ സഹകരിച്ചുവരികയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News