Karipur flight crash: ചികിത്സയില്‍ കഴിയുന്നവരില്‍ 23 പേരുടെ നില ഗുരുതരം, മുഖ്യമന്ത്രി

  കരിപ്പൂര്‍ വിമാന ദുരന്തത്തില്‍  (Karipur flight crash) പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ 23 പേരുടെ നില ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

Last Updated : Aug 10, 2020, 07:11 PM IST
  • കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ 23 പേരുടെ നില ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
  • വിമാന ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും മുഖ്യമന്ത്രി
Karipur flight crash: ചികിത്സയില്‍ കഴിയുന്നവരില്‍ 23 പേരുടെ നില ഗുരുതരം,  മുഖ്യമന്ത്രി

തിരുവനന്തപുരം:  കരിപ്പൂര്‍ വിമാന ദുരന്തത്തില്‍  (Karipur flight crash) പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ 23 പേരുടെ നില ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

ദുരന്തത്തില്‍പ്പെട്ടവരില്‍  109 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ 82 പേരും മലപ്പുറം ജില്ലയില്‍ 27 പേരും ചികിത്സയിലുണ്ട് .  ഗുരുതരമായി ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് പേര്‍ വെന്റിലേറ്ററിലാണ്. 81 പേര്‍ സുഖം പ്രാപിച്ചു വരുന്നു. 

വിമാന ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Also read: Karipur flight crash: മോശം കാലാവസ്ഥയെന്ന് അറിയിച്ചു, ലാന്‍ഡി൦ഗ് തീരുമാനം പൈലറ്റിന്‍റേത്.....

ദുബായില്‍ നിന്നും 184 യാത്രക്കാരും 6  ജീവനക്കാരുമായി കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെട്ടത്. നാല് കുട്ടികളും വിമാനത്തിന്‍റെ  പൈലറ്റ് ദീപക് വസന്ത് സാഠേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരുൾപ്പെടെ 19  പേരാണ്  അപകടത്തിൽ മരിച്ചത്.

Trending News