Karnataka petrol price: കുറഞ്ഞ വിലയ്ക്ക് പെട്രോളടിക്കാൻ മലയാളികൾക്ക് കർണാടകത്തിന്റെ ക്ഷണം; എട്ട് രൂപ ലാഭം

Karnataka Kerala petrol price difference: മലയാളികളെ പെട്രോൾ അടിക്കാൻ ക്ഷണിക്കുന്ന കർണാടകയിൽ നിന്നുള്ള ഒരു പോസ്റ്ററാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 6, 2023, 10:47 AM IST
  • വെൽകം ടു കർണാടക, കേരളത്തേക്കാൾ എട്ട് രൂപ വരെ കുറവ് എന്ന ബോർഡാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്
  • കേരളത്തിന്റെ അയൽ സംസ്ഥാനമായ കർണാടകയിൽ എട്ട് രൂപയോളമാണ് ലിറ്ററിന് കുറവ് വരുന്നത്
Karnataka petrol price: കുറഞ്ഞ വിലയ്ക്ക് പെട്രോളടിക്കാൻ മലയാളികൾക്ക് കർണാടകത്തിന്റെ ക്ഷണം; എട്ട് രൂപ ലാഭം

സംസ്ഥാന ബജറ്റിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ സെസ് ഏർപ്പെടുത്തിയതോടെ ഏപ്രിൽ ഒന്ന് മുതൽ കേരളത്തിൽ ഇന്ധനവില വീണ്ടും വർധിക്കും. സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിക്കുന്നതിന് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ അവസരത്തിൽ മലയാളികളെ പെട്രോൾ അടിക്കാൻ ക്ഷണിക്കുന്ന കർണാടകയിൽ നിന്നുള്ള ഒരു പോസ്റ്ററാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

വെൽകം ടു കർണാടക, കേരളത്തേക്കാൾ എട്ട് രൂപ വരെ കുറവ് എന്ന ബോർഡാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കേരളത്തിന്റെ അയൽ സംസ്ഥാനമായ കർണാടകയിൽ എട്ട് രൂപയോളമാണ് ലിറ്ററിന് കുറവ് വരുന്നത്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾ അവിടെ നിന്ന് ഡീസൽ നിറച്ച് വരാനുള്ള നിർദേശം പോലും കെഎസ്ആർടിസി അധികൃതരും നൽകിയിരുന്നു. നിലവിൽ കർണാടത്തിൽ കേരളത്തേക്കാൾ ഡീസലിന് ഏഴ് രൂപയോളം കുറവാണ്.

കർണാടകയിൽ ഫെബ്രുവരിയിലെ പെട്രോൾ വില (ലിറ്ററിന്)

ഫെബ്രുവരി ആറ്- 102.27
ഫെബ്രുവരി അഞ്ച്- 102. 48
ഫെബ്രുവരി നാല്- 102.55
ഫെബ്രുവരി മൂന്ന്- 102.50
ഫെബ്രുവരി രണ്ട്- 102.71
ഫെബ്രുവരി ഒന്ന്- 102. 48

സംസ്ഥാന ബജറ്റിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ സെസ് ഏർപ്പെടുത്തിയതിനാൽ ഏപ്രിൽ ഒന്ന് മുതൽ ഇന്ധനവില വർധിക്കും. നിലവിൽ ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയാണ്. ഡീസലിന് 89.62 രൂപ. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപ. ഡീസലിന് 94.27 രൂപ എന്നിങ്ങനെയാണ് നിരക്ക്.

സംസ്ഥാനത്ത് തിരുവനന്തപുരത്ത് പെട്രോളിന് 107.31 രൂപയാണ് നിലവിലെ നിരക്ക്. ഡീസലിന് 96.14 രൂപ. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.30 രൂപ. ഡീസൽ ലിറ്ററിന് 92.26 രൂപല. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 105.49 രൂപ. ഡീസലിന് 96.14 രൂപ. എന്നിങ്ങനെയാണ് സംസ്ഥാനത്ത് ഇന്ധനവില. സെസ് കൂടി പ്രാബല്യത്തിൽ വരുന്നതോടെ കർണാടകയെ അപേക്ഷിച്ച് എട്ട് രൂപയോളം കൂടുതലായിരിക്കും കേരളത്തിലെ ഇന്ധനവില.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News