കർണാടക ആർ.ടി.സി. കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ബസ് സർവീസ് നടത്തും

കേരളത്തിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 11 വരെ പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ ആരംഭിക്കും

Written by - Zee Malayalam News Desk | Last Updated : Aug 23, 2022, 05:23 PM IST
  • പ്രത്യേക സർവീസിനായി ഇരുപതിലധികം ബസുകൾ അനുവദിക്കുന്നുണ്ട്
  • www.ksrtc.in വഴിയോ ഫ്രാഞ്ചൈസി റിസർവേഷൻ കൗണ്ടറുകൾ വഴിയോ യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം
  • ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 11 വരെ പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ
കർണാടക ആർ.ടി.സി. കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ബസ് സർവീസ് നടത്തും

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഓണാഘോഷത്തോടനുബന്ധിച്ച് കേരളത്തിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ ആരംഭിക്കും. ബെംഗളൂരു, മൈസൂരു, മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 11 വരെ പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ ആരംഭിക്കും. 

ബെംഗളൂരു സെൻട്രലിലെ കെഎസ്ആർടിസി ഡിവിഷണൽ ട്രാഫിക് ഓഫീസർ ഇക്കാര്യം വ്യക്തമാക്കിയത്.  ഈ പ്രത്യേക സർവീസിനായി ഇരുപതിലധികം ബസുകൾ അനുവദിക്കുന്നുണ്ട്. ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കണ്ണൂർ, എറണാകുളം, പാൽഘട്ട്, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസ് സർവീസുകൾ.

ആവശ്യം ഇനിയും വർധിച്ചാൽ കൂടുതൽ പ്രവർത്തനക്ഷമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. www.ksrtc.in വഴിയോ ഫ്രാഞ്ചൈസി റിസർവേഷൻ കൗണ്ടറുകൾ വഴിയോ യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം .

കേരളത്തിൽ പത്ത് ദിവസത്തെ ആഘോഷത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ആളുകളാണ് കേരളത്തിൽ എത്തുന്നത്. ഇത് കൂടാതെ മലയാളികൾ കർണാടകയിലുടനീളമുള്ള നഗരങ്ങളിൽ താമസിക്കുന്നു, പ്രത്യേകിച്ച് ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ ഉത്സവത്തിനായി നാട്ടിലേക്ക് മടങ്ങുന്നു. എല്ലാ സീസണിലും ട്രെയിനുകളും ബസുകളും ഫ്ലൈറ്റുകളും പൂർണ്ണമായി ബുക്ക് ചെയ്യപ്പെടുന്നു. കൊവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തിൽ, കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനും തിരക്ക് കുറയ്ക്കാനും ബസുകളുടെ എണ്ണം വർധിപ്പിക്കാൻ ഇരു സംസ്ഥാനങ്ങളും നോക്കുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News