Karuvannur Bank: കരുവന്നൂരിലെ ജോഷിക്ക് 28 ലക്ഷം തിരികെ നൽകി ബാങ്ക്; 60 ലക്ഷം പിന്നാലെ...

നിക്ഷേപ തട്ടിപ്പിന് ഇരയായെന്നും തനിക്ക് ദയാവധം അനുവദിക്കണമെന്നും കാണിച്ച് ജോഷി നേരത്തെ ഹൈക്കോടതിക്ക് കത്തയിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 31, 2024, 07:28 AM IST
  • 60 ലക്ഷം മൂന്ന് മാസത്തിനുള്ളിൽ തിരികെ നൽകാമെന്നാണ് ബാങ്കിൻറെ ഉറപ്പ്
  • ഇദ്ദേഹം ഇട്ടിരുന്ന സ്ഥിര നിക്ഷേപ തുകയാണ് തിരികെ നല്‍കിയത്
  • തനിക്ക് ദയാവധം അനുവദിക്കണമെന്നും കാണിച്ച് ജോഷി നേരത്തെ ഹൈക്കോടതിക്ക് കത്തയിച്ചിരുന്നു
Karuvannur Bank: കരുവന്നൂരിലെ ജോഷിക്ക് 28 ലക്ഷം തിരികെ നൽകി ബാങ്ക്; 60 ലക്ഷം പിന്നാലെ...

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ കുത്തിയിരിപ്പു സമരം നടത്തിയ മാപ്രാണം സ്വദേശി വടക്കേത്തല ജോഷിക്ക്  നിക്ഷേപിച്ച തുകയായ 28 ലക്ഷം തിരികെ നൽകി ബാങ്ക്. ഇദ്ദേഹം ഇട്ടിരുന്ന സ്ഥിര നിക്ഷേപ തുകയാണ് തിരികെ നല്‍കിയത്.  ബാക്കിയുള്ള  60 ലക്ഷം മൂന്ന് മാസത്തിനുള്ളിൽ തിരികെ നൽകാമെന്നാണ് ബാങ്കിൻറെ ഉറപ്പ്. ഇതിൻറെ തീയ്യതി പിന്നീട് അറിയിക്കും. ഇതോടെ  കുത്തിയിരിപ്പു സമരം ജോഷി അവസാനിപ്പിച്ചു.

നിക്ഷേപ തട്ടിപ്പിന് ഇരയായെന്നും തനിക്ക് ദയാവധം അനുവദിക്കണമെന്നും കാണിച്ച് ജോഷി നേരത്തെ ഹൈക്കോടതിക്ക് കത്തയിച്ചിരുന്നു. താൻ നിക്ഷേപിച്ച് മുഴുവൻ തുകയും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജോഷി ബാങ്കിന് മുന്നിൽ കുത്തിയിരുന്നത്. 

നേരത്തെ ബാങ്കിൽ ഒരു ലക്ഷത്തിന് മുകളിലേക്കുള്ള നിക്ഷേപങ്ങൾ ഡിസംബർ 1 മുതൽ നിക്ഷേപകർക്ക് പിൻവലിക്കാൻ ഉത്തരവായിരുന്നു.  നിക്ഷേപത്തിന്റെ പത്ത് ശതമാനവും പലിശയിനത്തിൽ 100 ശതമാനവുമായിരിക്കും മടക്കി നൽകുന്നത്. വായ്പ നൽകിയ ഈടുകളിൽ തന്നെ വീണ്ടും വായ്പ നൽകിയും പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയുമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നത്.

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News