കാസർകോട് : കുഴിമന്ത്രി കഴിച്ചതിന് ശേഷം കാസർകോട് പെൺകുട്ടി മരിച്ച സംഭവത്തിൽ മരണകാരണം ഭക്ഷ്യ വിഷബാധയല്ലെന്ന് ആരോഗ്യ വകുപ്പ്. 19കാരിയായ അഞ്ജുശ്രീ പാർവതിയുടെ മരണകാരണം കരളിന്റെ പ്രവർത്തനം നിലച്ചതാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.പെൺകുട്ടിക്ക് മഞ്ഞപ്പിത്തം ബാധിച്ചതായിട്ടും റിപ്പോർട്ടിൽ പറയുന്നുണ്ട്. പോസ്റ്റുമോർട്ടിത്തിന്റെ വിശദമായ റിപ്പോർട്ട് നാളെ പരിയാരം മെഡിക്കൽ കോളജ് അധികൃതർ അന്വേഷണം സംഘത്തിന് കൈമാറും.
ഡിസംബർ 31നാണ് തലക്ലായി സ്വദേശിനിയായ പെൺകുട്ടി ഓൺലൈൻ വഴി ഓർഡർ ചെയ്ത കുഴിമന്തി വാങ്ങി കഴിക്കുകയും അതെ തുടർന്ന അശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സമീപത്തെ അശുപത്രിയിൽ ആദ്യം എത്തിയ പെൺകുട്ടിക്ക് പ്രാഥമിക ചികിത്സ നൽകി വിടുകയായിരുന്നു.
ALSO READ : Kottayam Food Poison Death : കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ
എന്നാൽ ശാരീരിക ബുദ്ധിമുട്ടുകൾ തുടർന്നതിനാൽ അഞ്ജുശ്രീയെ വീണ്ടും അതെ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. പെൺകുട്ടിയിൽ ഭക്ഷ്യ വിഷബാധയേറ്റ ലക്ഷ്ണങ്ങൾ കണ്ടെങ്കിലും സമീപത്തെ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിന് അറിയിച്ചില്ല. തുടർന്ന് പെൺകുട്ടി ഗുരുതരവസ്ഥയിലാകുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി അഞ്ജുശ്രീയെ മംഗളൂരുവിലെ സ്വകാര്യം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ച് പെൺകുട്ടിക്ക് മരണമടയുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...