2023 – 24 ലെ എൻജിനിയറിങ്, ആർക്കിടെക്ച്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ നൽകുകയും എന്നാൽ അർഹമായ സംവരണം/മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിനാവശ്യമായ രേഖകൾ/സർട്ടിഫിക്കറ്റുകൾ നൽകാതിരിക്കുകയും ചെയ്ത അപേക്ഷകർക്ക് ഒരു അവസരം കൂടി നൽകും. ഇതിനായി വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ നൽകിയിട്ടുള്ള KEAM-2023 Candidate Portal ൽ അവരവരുടെ അപേക്ഷാ നമ്പരും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് പ്രൊഫൈൽ പേജ് പരിശോധിക്കണം.
ആനുകൂല്യം ലഭിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ Candidate Portal വഴി അപ്‌ലോഡ് ചെയ്യാം. ഇതിനായി പ്രൊഫൈൽ പേജിൽ ലഭ്യമായിട്ടുള്ള ‘Certificate for Category’ എന്ന ലിങ്കിലൂടെ അവരവർക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ സമർപ്പിക്കാം. ഒന്നിലധികം രേഖകൾ സമർപ്പിക്കേണ്ടതുണ്ടെങ്കിൽ അത് ഒറ്റ പി.ഡി.എഫ് ഫയൽ ആക്കിയ ശേഷം അപ്‌ലോഡ് ചെയ്യണം. ജൂൺ 27 വൈകീട്ട് അഞ്ചുവരെ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാൻ സൗകര്യമുണ്ട്. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...