വിജയന്റേത് വിചിത്ര നീതിയെന്ന് പി സുധീര്‍!

KEAM പരീക്ഷയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍ രംഗത്ത്.

Last Updated : Jul 23, 2020, 05:55 AM IST
വിജയന്റേത് വിചിത്ര നീതിയെന്ന് പി സുധീര്‍!

തിരുവനന്തപുരം:KEAM പരീക്ഷയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍ രംഗത്ത്.

വിജയന്റെ വിചിത്ര നീതി യെന്നാണ് രക്ഷകര്‍ത്താക്കള്‍ക്കെതിരെ കേസെടുക്കാനുള്ള തീരുമാനത്തെ സുധീര്‍ വിശേഷിപ്പിച്ചത്‌.
 കേന്ദ്ര മന്ത്രി വി.മുരളീധരൻ രേഖാമൂലം പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ടു, ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രൻ 
അടക്കമുള്ള നേതാക്കൾ നിരവധി തവണ മുന്നറിയിപ്പ് നൽകി സുധീര്‍ ചൂണ്ടിക്കാട്ടി,
 അതിനെയൊക്കെ തൃണവത്ഗണിച്ച് സ്വാശ്രയ മാനേജ്മെന്റ് മുതലാളിമാർക്ക് 
ലാഭമുണ്ടാക്കി കൊടുക്കാൻ വേണ്ടി ഈ വിവരക്കേട് കാട്ടിയത് മുഖ്യമന്ത്രിയും സർക്കാരുമാണ് സുധീര്‍ കൂട്ടിചേര്‍ത്തു.

Also Read:KEAM പരീക്ഷ: കേസെടുക്കേണ്ടത് രക്ഷതാക്കൾക്കെതിരെയല്ല സർക്കാരിനെതിരെയാണ്
  പരീക്ഷക്ക് വന്ന കുട്ടികളിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ച് തുടങ്ങിയപ്പോൾ സർക്കാർ രക്ഷിതാക്കൾക്കെതിരെ കേസെടുക്കുന്നു, മുന്നറിയിപ്പുകൾ അവഗണിച്ച് പരീക്ഷ നടത്തിയ സർക്കാരല്ല ഉത്തരവാദികൾ,വന്ന രക്ഷിതാക്കളാണ് , അവരുടെ പേരിൽ കേസ്, വിജയന്റെ വിചിത്ര നീതി സുധീര്‍ പരിഹസിച്ചു.
കേസെടുക്കേണ്ടതും അറസ്റ്റ് ചെയ്യേണ്ടതും രക്ഷകർത്താക്കളെ അല്ല,
ഈ അസാധാരണ സാഹചര്യത്തിൽ സ്വാശ്രയ മാനേജ്മെന്റുകൾക്ക് ലാഭമുണ്ടാക്കാൻ  KEAM പരീക്ഷ നടത്തി അതുവഴി  ക്രഡിറ്റ് നേടാൻ ശ്രമിച്ചവരെയാണ്
സുധീര്‍ പറഞ്ഞു.

Also Read:എൻട്രൻസ്;''ആദ്യം പ്രതികൾ ആക്കേണ്ടത് മുഖ്യമന്ത്രിയേയും വിദ്യാഭ്യാസ മന്ത്രിയേയും'';''മുഖ്യമന്ത്രി ഇനിയെങ്കിലും മൂഢസ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരണം''
എൻട്രൻസ് എക്സാമിനേഷൻ കമ്മീഷണർ , വിദ്യാഭ്യാസ വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവർക്കെതിരെയാണ് കേസ് എടുക്കേണ്ടത് ബിജെപി നേതാവ് വ്യക്തമാക്കി.

Trending News