Kerala Startups : സംസ്ഥാനത്ത് 2026 ഓടെ 15,000 സ്റ്റാർട്ടപ്പുകൾ ഒരുക്കാൻ ലക്ഷ്യമിട്ട് സർക്കാർ; രണ്ട് ലക്ഷം തൊഴിൽ അവസരങ്ങളും

കേരള സ്റ്റാർട്ടപ്പ് മിഷൻ ഹർഡിൽ ഗ്ലോബൽ 2022 കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Written by - Zee Malayalam News Desk | Last Updated : Feb 19, 2022, 01:41 PM IST
  • കേരള സ്റ്റാർട്ടപ്പ് മിഷൻ ഹർഡിൽ ഗ്ലോബൽ 2022 കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  • സ്റ്റാർട്ടപ്പുകളുടെ എണ്ണം ഉയരുന്നതോടെ രണ്ട് ലക്ഷം തൊഴിൽ അവസരങ്ങളും കേരളത്തിൽ പുതുതായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
  • സംസ്ഥാനത്ത് സ്റ്റാർട്ടപ്പുകളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു സ്റ്റാർട്ടപ്പ് പാർക്ക്, ഇന്നൊവേഷൻ ടെക്‌നോളജി ലാബുകൾ, ഇൻകുബേറ്ററുകൾ എന്നിവ കൂടി സ്ഥാപിക്കുന്നതിന് കുറിച്ച് ആലോചിച്ച് വരികെയാണെന്നും അദ്ദേഹം കോൺഫറന്സിൽ പറഞ്ഞു.
Kerala Startups : സംസ്ഥാനത്ത് 2026 ഓടെ 15,000 സ്റ്റാർട്ടപ്പുകൾ ഒരുക്കാൻ ലക്ഷ്യമിട്ട് സർക്കാർ; രണ്ട് ലക്ഷം തൊഴിൽ അവസരങ്ങളും

Thiruvananthapuram : കേരളത്തിൽ 2026 ഓടെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 15000 ആയി ഉയർത്താനാണ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  കേരള സ്റ്റാർട്ടപ്പ് മിഷൻ ഹർഡിൽ ഗ്ലോബൽ 2022 കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈനായി ആണ് അദ്ദേഹം കോൺഫറൻസ് ഉദ്ഘാടനം ചെയ്തത്. സ്റ്റാർട്ടപ്പുകളുടെ എണ്ണം ഉയരുന്നതോടെ  രണ്ട് ലക്ഷം തൊഴിൽ അവസരങ്ങളും കേരളത്തിൽ പുതുതായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് സ്റ്റാർട്ടപ്പുകളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി  ഒരു സ്റ്റാർട്ടപ്പ് പാർക്ക്, ഇന്നൊവേഷൻ ടെക്‌നോളജി ലാബുകൾ, ഇൻകുബേറ്ററുകൾ എന്നിവ കൂടി സ്ഥാപിക്കുന്നതിന് കുറിച്ച് ആലോചിച്ച് വരികെയാണെന്നും അദ്ദേഹം കോൺഫറന്സിൽ പറഞ്ഞു. കേരളം കഴിഞ്ഞ ആറ് വർഷങ്ങളിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകൾ ആകർഷിച്ചത് 2300 കോടി രൂപയുടെ നിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ഹാജർ നിർബന്ധമാക്കില്ല, വിദ്യാർഥികളുടെ ആരോ​ഗ്യവും പഠനവുമാണ് പ്രധാനമെന്ന് മന്ത്രി വി.ശിവൻകുട്ടി

മുഖ്യമന്ത്രി പറയുന്ന വിവരങ്ങൾ അനുസരിച്ച് 2020 - 21 വർഷങ്ങളിൽ മാത്രം കേരളത്തിൽ സ്റ്റാർട്ടപ്പുകൾക്കായി നിക്ഷേപം ലഭിച്ചത് 1900 കോടി രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ 2016 ൽ കേരളത്തിൽ ഉണ്ടായിരുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണം 300 മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 2021 ആയപ്പോഴേക്കും കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 3900 ആയി ഉയർന്നതായി അദ്ദേഹം പറഞ്ഞു.  നിലവിൽ കേരളത്തിൽ വിവിധ സ്റ്റാർട്ടപ്പുകളിലായി ജോലി ചെയ്യുന്നത് 35000 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: Malampuzha Babu Rescue: ചെറാട് രക്ഷാപ്രവർത്തനത്തിലെ വീഴ്ച; കൂട്ട നടപടിയുമായി ഫയർ ആൻഡ് റസ്‌ക്യൂ

അടുത്തിടെ ആരംഭിച്ച ഏറ്റവും പ്രതീക്ഷ നൽകുന്ന സംരംഭമാണ് ഓപ്പൺ ഫിനാൻഷ്യൽ ടെക്‌നോളജീസ്. കൊച്ചിയിൽ മലയാളികളുടെ നേതൃത്വത്തിലാണ് യൂണികോൺ കമ്പനി ഓപ്പൺ ഫിനാൻഷ്യൽ ടെക്‌നോളജീസ് ആരംഭിച്ചിരിക്കുന്നത്. അടുത്ത വർഷങ്ങളിൽ മാത്രമായി ഈ കമ്പനിയിലേക്ക് മാത്രം 200 കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News