Kerala COVID Update : സംസ്ഥാനത്ത് ഇന്ന് നാൽപതിനായിരത്തോളം കോവിഡ് കേസുകൾ, പരിശോധിക്കുന്ന നൂറ് പേരിൽ 25 പേർക്കും കോവിഡ്

ടെസ്റ്റ് പോസിറ്റിവിറ്റ് 24.5 ശതമാനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിന മരണം 50തിനോട് അടുക്കുന്നു. കെജിഎംഒഎ സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു

Written by - Zee Malayalam News Desk | Last Updated : Apr 29, 2021, 06:33 PM IST
  • ടെസ്റ്റ് പോസിറ്റിവിറ്റ് 24.5 ശതമാനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
  • പ്രതിദിന മരണം 50തിനോട് അടുക്കുന്നു.
  • സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരം.
  • കെജിഎംഒഎ സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു
Kerala COVID Update : സംസ്ഥാനത്ത് ഇന്ന് നാൽപതിനായിരത്തോളം കോവിഡ് കേസുകൾ, പരിശോധിക്കുന്ന നൂറ് പേരിൽ 25 പേർക്കും കോവിഡ്

Thiruvananthapuram : കേരളത്തിൽ ഇന്ന് വ്യാഴാഴ്ച 38,607 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി (Test Positivity) 24.5 ശതമാനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിന മരണം 50തിനോട് അടുക്കുന്നു. സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരം. സർക്കാർ ഡോക്ടമാരുടെ സംഘടനായ കെജിഎംഒഎ (KGMOA) സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുകയും ചെയ്തു.

ജില്ല തല കോവിഡ് കണക്ക് ഇങ്ങനെ:

എറണാകുളം 5369, കോഴിക്കോട് 4990, തൃശൂർ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂർ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസർഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

ALSO READ : ഉത്തർപ്രദേശിൽ മെയ് നാല് വരെ സമ്പൂർണ ലോക്ക്ഡൗൺ

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,56,50,037 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി.

ALSO READ : Covid Second Wave: മൂന്ന് മാസത്തേക്ക് 17 ചികിത്സ ഉപകരണങ്ങളുടെ ഇറക്കുമതിക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

രോഗം സ്ഥിരീകരിച്ചവരിൽ 300 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,577 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2620 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5217, കോഴിക്കോട് 4811, തൃശൂർ 3922, തിരുവനന്തപുരം 3439, മലപ്പുറം 3648, കോട്ടയം 3211, പാലക്കാട് 1239, കൊല്ലം 2050, ആലപ്പുഴ 2033, കണ്ണൂർ 1813, പത്തനംതിട്ട 1160, ഇടുക്കി 1121, കാസർഗോഡ് 1025, വയനാട് 888 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

110 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 21, കോട്ടയം 14, തിരുവനന്തപുരം 12, കാസർഗോഡ് 11, പത്തനംതിട്ട, പാലക്കാട്, വയനാട് 10 വീതം, എറണാകുളം, തൃശൂർ 5 വീതം, മലപ്പുറം 4, കൊല്ലം, കോഴിക്കോട് 3 വീതം, ഇടുക്കി 2 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,116 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1572, കൊല്ലം 1384, പത്തനംതിട്ട 611, ആലപ്പുഴ 1853, കോട്ടയം 6137, ഇടുക്കി 349, എറണാകുളം 1293, തൃശൂർ 1361, പാലക്കാട് 931, മലപ്പുറം 999, കോഴിക്കോട് 2577, വയനാട് 305, കണ്ണൂർ 1045, കാസർഗോഡ് 699 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 2,84,086 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,44,301 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

ALSO READ : CoWIN: കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷനെ കുറിച്ചുള്ള കൗതുകകരമായ ചില കാര്യങ്ങൾ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,93,840 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,69,831 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 24,009 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4423 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ആകെ 616 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News