Kerala Covid Update : സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കോവിഡ് കേസുകൾ, കൂടുതൽ വാക്സിനായി കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് Cheif Minister Pinarayi Vijayan

സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കോവിഡ്. 14 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

Last Updated : Feb 25, 2021, 06:52 PM IST
  • സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കോവിഡ്.
  • 14 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു
  • ടെസ്റ്റ് പോസിറ്റിവിറ്റി 5.78 ശതമാനം
  • ഏറ്റവും കൂടുതൽ രോഗികൾ കോഴിക്കോട് ജില്ലയിൽ
Kerala Covid Update : സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കോവിഡ് കേസുകൾ, കൂടുതൽ വാക്സിനായി കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് Cheif Minister Pinarayi Vijayan

Kerala Covid Update : സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് COVID 19 സ്ഥിരീകരിച്ചു. ഇന്ന് 5.78% ആണ് സംസ്ഥാനത്തെ Test Positivity നിരക്ക്. ഇന്ന് 14 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 20 ‌ആരോ​ഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ. 63,582 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തിന് കൂടുതൽ വാക്സിനുകൾ ലഭിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിലൂടെ അറിയിച്ചു.

കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275, മലപ്പുറം 270, തിരുവനന്തപുരം 261, തൃശൂര്‍ 260, കാസര്‍കോട് 41, പാലക്കാട് 112, വയനാട് 93, ഇടുക്കി 86  എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക്.

ALSO READ: Kerala Covid Update : സംസ്ഥാനത്ത് ഇന്ന് 4034 കോവിഡ് കേസുകൾ, Test Positivity 5.80 %

20 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.  ആശങ്കയായിരുന്ന ഉറവിടം വ്യക്തമല്ലാത്തവരുടെ കണക്ക് 228 ആയി. കൂടാതെ സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വന്നവരിൽ 78 പേർക്ക് മാത്രമാണ് രോഗ ബാധ. 3351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് 460, എറണാകുളം 393, കോട്ടയം 357, കണ്ണൂര്‍ 247, കൊല്ലം 305, പത്തനംതിട്ട 270, ആലപ്പുഴ 272, മലപ്പുറം 257, തിരുവനന്തപുരം 197, തൃശൂര്‍ 249, കാസര്‍കോട് 125, പാലക്കാട് 49, വയനാട് 88, ഇടുക്കി 82 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് 14 മരണങ്ങൾ കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം (COVID Death) 4150 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4652 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 382, കൊല്ലം 234, പത്തനംതിട്ട 482, ആലപ്പുഴ 534, കോട്ടയം 676, ഇടുക്കി 146, എറണാകുളം 490, തൃശൂര്‍ 366, പാലക്കാട് 132, മലപ്പുറം 408, കോഴിക്കോട് 477, വയനാട് 117, കണ്ണൂര്‍ 165, കാസര്‍കോട് 43 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 51,879 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,92,372 പേര്‍ ഇതുവരെ കോവിഡില്‍ (COVID 19) നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,23,191 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 905 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ALSO READ: Kerala Covid Update: ഇന്നും നാലായിരത്തിന് മുകളിൽ സംസ്ഥാനത്തെ Covid കേസുകൾ, TPR: 5.82%

3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 372 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News