സംസ്ഥാന ബജറ്റ് 2019 LIVE : ആരോഗ്യ മേഖലക്ക് കൂടുതല്‍ പ്രാധാന്യം

ആരോഗ്യ മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി കൊണ്ട് നാലുഭാഗങ്ങളിലായി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ 42 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം തുക അടയ്ക്കും. 

Last Updated : Jan 31, 2019, 11:43 AM IST
സംസ്ഥാന ബജറ്റ് 2019 LIVE : ആരോഗ്യ മേഖലക്ക് കൂടുതല്‍ പ്രാധാന്യം

തിരുവനന്തപുരം: ആരോഗ്യ മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി കൊണ്ട് നാലുഭാഗങ്ങളിലായി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ 42 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം തുക അടയ്ക്കും. 

ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക്  ഒരു ലക്ഷം രൂപ വരെ ചികിത്സ ചിലവ് നല്‍കും .200 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കുന്നതോടൊപ്പം ഒപി, ലാബുകള്‍ ഉച്ചയ്ക്കുശേഷവും സ്ഥാപിക്കും. ഓങ്കോളജിസ്റ്റുകളെ എല്ലാ മെഡിക്കല്‍ കോളേജുകളിലും നിയമിക്കും.

പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി. 1000 കോടി രൂപ പുനര്‍നിര്‍മാണത്തിനായി വകയിരുത്തും. നവകരേളത്തിനായി 25 പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു.

നവോത്ഥാന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

പ്രളയ ബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി രൂപ വകയിരുത്തി. തീരാ ദേശ വികസനത്തിന്‌ 1000 കോടി. അനുവദിച്ചു. കൂടാതെ, കൊച്ചിയില്‍ ജിസിഡിഎ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍

ബജറ്റിലെ പ്രഖ്യാപനങ്ങള്‍: -

** നവോത്ഥാനത്തെക്കുറിച്ച് സമഗ്ര പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും

** വനിതാമതിൽ ഉയർന്ന പാതയിൽ എല്ലാ ജില്ലകളിലും നവോത്ഥാന ആശയങ്ങളെക്കുറിച്ച് പറയുന്ന മതിൽച്ചിത്രങ്ങൾ വരയ്ക്കും.  ലളിതകലാഅക്കാദമി മുൻകൈയെടുക്കും.

** സ്ത്രീ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ത്രീകളിലൊരാൾക്ക് വർഷത്തിലൊരിക്കൽ ദാക്ഷായണി വേലായുധന്‍റെ പേരിലുള്ള ഒരു പുരസ്കാരം നൽകും. ഇതിനായി രണ്ട് കോടി രൂപ നീക്കി വച്ചു

** കൊച്ചിയില്‍ ജിസിഡിഎ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍

** കൊച്ചിന്‍ റിഫൈനറിക്ക് എഫ്എസിടിയുടെ 600 ഏക്കര്‍ ഏറ്റെടുക്കും

** തൊഴിലുറപ്പ് പദ്ധതിയില്‍ വിഹിതം 250 കോടി

** പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി

** ജീവനോപാധി വികസനത്തിന് 4500 കോടി

** അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി

* വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വരും

** കിഫ്ബിയില്‍ നിന്നുള്ള 15600 കോടി ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

** കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങള്‍

** പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യവസായ, വൈജ്ഞാനിക വളര്‍ച്ചാ ഇടനാഴികള്‍

** കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കും.അടഞ്ഞ വ്യവസായ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗിക്കും

** നാളികേര കൃഷി പ്രത്സാഹനത്തിന് പദ്ധതി

** ബജറ്റിന്‍റെ പദ്ധതി അടങ്കല്‍ 39,807 കോടി രൂപ

** സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് 700 കോടി

**  വയനാട്ടിലെ കുരുമുളക് കൃഷി പുനരുദ്ധരിക്കാന്‍ 10 കോടി

** വയനാട്ടിലെ കാപ്പി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. മലബാര്‍ എന്ന പേരില്‍ വയനാട്ടിലെ കാപ്പി വിപണിയിലെത്തിക്കും

** വ്യവസായ പാര്‍ക്കുകള്‍ക്ക് 141 കോടി രൂപ

** കേര ഗ്രാമം പദ്ധതിക്ക് 43 കോടി

** 1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു

** 1000 കോടി രൂപ വാര്‍ഷിക പദ്ധതിയില്‍ കേരള പുനര്‍നിര്‍മ്മാണത്തിനായി വകയിരുത്തി

** ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് 2 ലക്ഷമാക്കി ഉയര്‍ത്തും

** റബറിന് താങ്ങുവിലയായി 500 കോടി വകയിരുത്തി

* പുളിങ്കുന്നില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാവുന്ന ആശുപത്രിക്ക് 150 കോടി. 2019-20ല്‍ 500 കോടി രൂപയെങ്കിലും ചെലവഴിക്കും

** 1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു. കുടിവെള്ള പദ്ധതിക്ക് 250 കോടി. പുറംബണ്ട് അറ്റകുറ്റപ്പണിക്ക് 43 കോടി. കൃഷിനാശം നേരിടാന്‍ 20 കോടി

** കടലാക്രമണമുള്ള തീരത്ത് നിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം ലഭ്യമാക്കും. ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവെക്കുന്നു.

** സ്വകാര്യ നിക്ഷേപത്തെ അകമഴിഞ്ഞ് സ്വീകരിക്കുന്നു. പൊതുമേഖലാ വികസനത്തിന് 299 കോടി രൂപ

** സിയാല്‍ മാതൃകയില്‍ ടയര്‍ കമ്പനി

** കുട്ടനാട്ടില്‍ 16 കോടിയുടെ താറാവ് ഫാം

**  20 കോടി രൂപ ചെലവില്‍ മൂന്ന് റൈസ് പാര്‍ക്കുകള്‍. പാര്‍ക്കുകള്‍ വരുമ്പോള്‍ നെല്ലിന്‍റെ താങ്ങുവില കൂട്ടും

** 10 ലക്ഷം തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യും

** കേരഗ്രാമം പദ്ധതിക്ക് 43 കോടി വകയിരുത്തി

** അടുത്ത രണ്ട് വര്‍ഷം കൊണ്ട് റോഡുകളുടെ മുഖച്ഛായ മാറ്റും

** പ്രാദേശിക പ്രത്യേകതകള്‍ കണക്കിലെടുത്ത് ഡിസൈനര്‍ റോഡുകള്‍

** പൊതുമരാമത്ത് വകുപ്പിന് ബജറ്റില്‍ 1367 കോടി, കൂടുതല്‍ ചെലവഴിക്കും

**  2022നകം 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍

** കെഎസ്ആര്‍ടിസി പൂര്‍ണമായി ഇലക്ട്രിക് ബസുകളിലേക്ക് മാറും

** ഇ-മൊബിലിറ്റി ഫണ്ടിന് 12 കോടി, 1000 ഇ-ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി

** എല്ലാ സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്കും നികുതി ഇളവ്

** നഗരങ്ങളില്‍ സ്വകാര്യസഹായത്തോടെ ബാറ്ററി ചാര്‍ജിങ് കേന്ദ്രങ്ങള്‍

** തിരുവനന്തപുരം-കാസര്‍ഗോഡ് സമാന്തര റയില്‍പാത നിര്‍മ്മാണം ഈ വര്‍ഷം

** 515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടി രൂപ ചെലവ്

** കാസര്‍ഗോഡ്-തിരുവനന്തപുരം യാത്ര നാല് മണിക്കൂറില്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതി

** കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ കെഎസ്ആര്‍ഡിസി

ശ്രീനാരായണ ഗുരുവിനെ പരാമർശിച്ചു കൊണ്ടായിരുന്നു ധനമന്ത്രി ബജറ്റവതരണത്തിന് തുടക്കമിട്ടത്.

കേരളത്തിന്‍റെ പ്രളയ അതിജീവനം ലോകം വിസ്മയത്തോടെ കണ്ടതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 
ഇനി പുനർനിർമ്മാണത്തിന്‍റെ ഘട്ടമാണെന്നും പ്രളയകാലത്തെ ഒരുമയെ ലോക൦ വിസ്മയത്തോടെ കണ്ടുവെന്നും തോമസ് ഐസക് പറഞ്ഞു. എന്നാല്‍, പ്രളയ അതിജീവനത്തിന്‌ കേന്ദ്രത്തിന്‍റെ സഹായം വേണ്ടവിധം ഉണ്ടായില്ല എന്നദ്ദേഹം ഊന്നിപ്പറഞ്ഞു.

കേരളത്തിന്‍റെ ആവശ്യങ്ങളോട് കേന്ദ്രം മുഖം തിരിയ്ക്കുകയാണ് ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ ഞെരുക്കിയിരിക്യ്ക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

എന്നാല്‍ പ്രളയം ഒരുമിപ്പിച്ച ജനതയെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമം നടന്നുവെന്നും ഇത് പ്രളയത്തിന് ശേഷമുള്ള രണ്ടാമത്തെ ദുരന്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവോഥാന മൂല്യങ്ങളെ അട്ടിമറിയ്ക്കാനുള്ള ശ്രമവും നടന്നതായി അദ്ദേഹം പറഞ്ഞു. 

ശബരിമല വിധിയെ വര്‍ഗീയ ധ്രൂവീകരണത്തിന് ഉപയോഗിച്ചുവെന്നും തോമസ് ഐസക് പറഞ്ഞു. സ്ത്രീകള്‍ പാവകളല്ല എന്ന പ്രഖ്യാപനമായിരുന്നു വനിതാ മതില്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

 

 

Trending News