തിരുവനന്തപുരം∙ ഇരുചക്ര വാഹന യാത്രക്കാരെ ഹെൽമെറ്റ് ധരിപ്പിക്കാൻ പുതിയ നടപടിയുമായി സംസ്ഥാന സർക്കാർ. ഓഗസ്റ്റ് ഒന്ന് മുതല്‍ ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാരര്ക്ക് പെട്രോള്‍ നല്‍കേണ്ടതില്ലെന്ന് ഗതാഗത കമ്മിഷണർ ടോമിന് തച്ചങ്കരി നിർദേശം നൽകി. ആദ്യഘട്ടത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
ഇക്കാര്യം സംബന്ധിച്ച് പെട്രോള്‍ പമ്പുകള്‍ക്കും ഇന്ധനക്കമ്പനികള്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ന്നതെന്നും തച്ചങ്കരി പറഞ്ഞു. പദ്ധതി വിജയിച്ചാൽ കേരളമൊട്ടുക്ക് ഇതു നടപ്പാക്കാനാണ് സർക്കാർ തീരുമാനം.