Kerala Govt vs Governor : വിശദമായി പഠിക്കാൻ സമയം വേണം; ഓർഡിനൻസുകളിൽ ഒപ്പിടാതെ ഗവർണർ

Arif Mohammad Khan ലോകായുക്ത നിയമഭേതഗതിയടക്കം 11 ഓർനൻസുകളാണ് ഗവർണർ ഓപ്പിട്ടിലെങ്കിൽ ഇന്ന് അസാധു ആകുക. 

Written by - Zee Malayalam News Desk | Last Updated : Aug 8, 2022, 02:58 PM IST
  • ലോകായുക്ത നിയമഭേതഗതിയടക്കം 11 ഓർനൻസുകളാണ് ഗവർണർ ഓപ്പിട്ടിലെങ്കിൽ ഇന്ന് അസാധു ആകുക.
  • ഓർഡിനൻസുകള്‍ വിശദമായി പഠിച്ച് ഒപ്പ് വയ്ക്കാൻ സമയം വേണമെന്ന് ഗവർണർ നിലപാട് സ്വീകരിച്ചതോടെയാണ് സർക്കാരും ഗവർണറും തമ്മിലൂള്ള പോര് മുറുകുന്നത്.
  • എല്ലാ ബില്ലും ഒറ്റ ദിവസം കൊണ്ട് ഒപ്പ് വയ്ക്കാൻ കഴിയില്ല.
  • അടിയന്തര സാഹചര്യങ്ങളില്‍ പുറത്തിറക്കാനുള്ളതാണ് ഓർഡിനൻസുകൾ.
Kerala Govt vs Governor : വിശദമായി പഠിക്കാൻ സമയം വേണം; ഓർഡിനൻസുകളിൽ ഒപ്പിടാതെ ഗവർണർ

തിരുവനന്തപുരം : ഗവർണറും സംസ്ഥാന സര്‍ക്കാരും തമ്മിൽ വീണ്ടും പോര് രൂക്ഷമാകുന്നു. ഓർഡിനൻസുകൾ വിശദമായി പഠിക്കാതെ ഒപ്പിടാൻ ആകിലെന്ന് നിലപാട് ഗവർണർ സ്വീകരിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ലോകായുക്ത നിയമഭേതഗതിയടക്കം 11 ഓർനൻസുകളാണ് ഗവർണർ ഓപ്പിട്ടിലെങ്കിൽ ഇന്ന് അസാധു ആകുക. ഓർഡിനൻസുകള്‍ വിശദമായി പഠിച്ച് ഒപ്പ് വയ്ക്കാൻ സമയം വേണമെന്ന് ഗവർണർ നിലപാട് സ്വീകരിച്ചതോടെയാണ് സർക്കാരും ഗവർണറും തമ്മിലൂള്ള പോര് മുറുകുന്നത്. 

ഓർഡിനൻസിൽ ഒപ്പ് വയ്ക്കാൻ  കാലതാമസം എടുക്കുമെന്ന് ഗവർണർ വ്യക്തമാക്കിയതോടെ 11 ബില്ലുകളാണ് അസാധുവാകുന്നത്. എല്ലാ ബില്ലും ഒറ്റ ദിവസം കൊണ്ട് ഒപ്പ് വയ്ക്കാൻ കഴിയില്ല. അടിയന്തര സാഹചര്യങ്ങളില്‍ പുറത്തിറക്കാനുള്ളതാണ് ഓർഡിനൻസുകൾ. ഓർഡിനൻസിലൂടെ ഭരിക്കുന്നതെങ്കിൽ നിയമ നിർമ്മാണശഭകൾ എന്തിനാണെന്നും ഗവർണർ സർക്കാരിനെ വിമര്‍ശിച്ചികൊണ്ട് ചോദിച്ചു. 

ALSO READ : പ്രതിമാസ സർക്കാർ ഗ്രാൻന്റ് തടസ്സപ്പെട്ടു; സർവ്വകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

സുപ്രീം കോടതി തന്നെ ഇക്കര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റ് ചർക്കാണ് കഴിഞ്ഞ സഭ ചോർന്നതെന്ന് തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓർഡിനൻസുകളിൽ ഒപ്പിടണമെന്ന് ചീഫ് സെക്രട്ടറി ഗവര്‍ണറെ നേരിൽ കണ്ട് അഭ്യർത്ഥിച്ചിരുന്നു. നിയമ നിർമ്മാണത്തിനായി ഒക്ടോബറിൽ സഭ ചേരുമെന്നാണ് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇടഞ്ഞ് നിൽക്കുന്ന ഗവർണർ അനു രഞ്ചനത്തിന് തയ്യാറായിട്ടില്ല. 

യൂണിവേഴ്സിറ്റികളുടെ അധികാരം കവർന്നെടുക്കുന്ന തരത്തിൽ ഓർഡിനൻസ് പാസാക്കാൻ സർക്കാർ ഒരുങ്ങുന്നതാണ് ഗവർണറെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാൽ സമയ പരിതിക്കുള്ളിൽ ഗവർണർ ഫയലിൽ ഒപ്പിട്ടില്ലെങ്കിൽ അപ്പോള്‍ കാണമെന്നാണ് നിയമ മന്ത്രി ഇതിനോട് പ്രതികരിച്ചത്. ഓർഡിനന്‍സുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ പറഞ്ഞിട്ടില്ല. ഒപ്പിടുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News