തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയെന്നത് ആശ്വാസകരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മൂന്നാഴ്ചയ്ക്കുള്ളിൽ കോവിഡ് കേസുകൾ നല്ല തോതിൽ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തിലാണ് നാം ഇപ്പോഴുള്ളത്. ഒമിക്രോണിനെ നിസാരമായി കാണരുതെന്നും ജാഗ്രത വേണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
അതേസമയം, കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണം തുടരുകയാണ്. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസർവീസുകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി. പോലീസ് ശക്തമായ പരിശോധന തുടരും. കൂട്ടം ചേരുന്നത് അനുവദിക്കില്ല.
പോലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം.
ഹോട്ടലുകളിലും ബേക്കറികളിലും പാര്‍സലും ഹോം ഡെലിവറിയും അനുവദിക്കും. ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും സർവീസ് നടത്തുന്നതിന് തടസ്സമില്ല. ആശുപത്രിയിലേക്കും വാക്സിനേഷൻ സ്വീകരിക്കുന്നതിനും യാത്ര ചെയ്യാം. ബാറുകളും മദ്യഷോപ്പുകളും പ്രവർത്തിക്കില്ല. കള്ളുഷാപ്പുകൾ പ്രവർത്തിക്കും.
അതേസമയം കോവിഡ് അവലോകന യോഗം തിങ്കളാഴ്ച ചേരും. വാരാന്ത്യ നിയന്ത്രണങ്ങൾ തുടരണോ എന്നത് അടക്കം യോഗത്തിൽ ചർച്ചയാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...