അശ്ലീല വീഡിയോകള്‍ സൂക്ഷിക്കുന്നവര്‍ക്കും അഡല്‍റ്റ് ഗ്രൂപ്പുകളില്‍ അംഗമായിരിക്കുന്നവര്‍ക്കും മുന്നറിയിപ്പുമായി പോലീസ്.
ഓപ്പറേഷന്‍ പി ഹണ്ടിനോട് അനുബന്ധിച്ച് ഇവരെ നിരീക്ഷിക്കുമെന്നും വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുമെന്നുമാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇത് ഷെയര്‍ ചെയ്യുന്നവരെയും ഡൌണ്‍ലോഡ് ചെയ്യുന്നവരെയും പോലീസ് പിടികൂടും.
Viral Video: ജീവന്‍ പണയം വച്ചും ഷോപ്പിംഗ്: ZARAയ്ക്ക് മുന്‍പിലെ കാഴ്ച ഞെട്ടിക്കുന്നത്!!
സൈബര്‍ഡോമും ഇന്റര്‍പോലും ചേര്‍ന്ന് ഇത്തരത്തിലുള്ള 250 പേരെ നിരീക്ഷിച്ചു വരികയാണ്. ഇവരുടെ വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകള്‍ എന്നിവ പോലീസ് ഹാക്ക് ചെയ്തിട്ടുണ്ട്. വാട്സ്ആപ്പില്‍ നിരവധി രഹസ്യ ഗ്രൂപ്പുകളുണ്ടെന്നും അവയുടെ പേരുകള്‍ ഇടയ്ക്കിടെ മാറ്റുന്നുണ്ടെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.
'സ്വര്‍ഗത്തിലെ മാലാഖമാര്‍' എന്ന പേരിലുള്ള ടെലഗ്രാം ഗ്രൂപ്പുകളില്‍ കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പങ്കുവയ്ക്കാറുണ്ട്. വന്‍ വിലയ്ക്കാണ് കുട്ടികളുടെ വീഡിയോകള്‍ അവശ്യക്കാര്‍ക്ക് വില്‍ക്കുന്നത്. ഓപ്പറേഷന്‍ പി-ഹണ്ട് എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ 89 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
Trailer : ഇനി പറയാന്‍ പോകുന്ന കാര്യം നമ്മള്‍ തമ്മില്‍ മാത്ര൦...
110 സ്ഥലങ്ങളില്‍ നിന്നായി 47 പേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കും. സിനിമാ കാസ്റ്റിംഗിന്‍റെ പേരില്‍ പെണ്‍ക്കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി വിദേശത്തേക്ക് കടത്തുന്ന സംഘങ്ങളും കേരളത്തില്‍ ഉണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍.
ഇത്തരത്തില്‍ പെണ്‍ക്കുട്ടികളെ മുതലെടുത്ത് ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബിലൂടെയും മറ്റ് സ്വകാര്യ ഗ്രൂപ്പുകളിലൂടെയും വന്‍ തുകയ്ക്കാണ് വില്‍ക്കുന്നത്.