രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.
1.5 ലക്ഷം രോഗ ബാധിതരില്‍ 72,000 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.ഈ സാഹചര്യത്തിലും മുംബൈയിലെ ZARA ഷോപ്പുകള്‍ക്ക് മുന്‍പില്‍ നീണ്ട ക്യൂവാണ് എന്നതാണ് ഏറെ അതിശയപ്പെടുത്തുന്ന കാര്യം.
ജയരാജും ഫെനിക്സും നേരിട്ടത് ലൈംഗിക ആക്രമണവും; സ്വകാര്യ ഭാഗത്ത് പോലീസ് കമ്പി കയറ്റി!!
സാമൂഹിക അകലം പാലിക്കാതെയാണ് ഇവര്‍ ക്യൂവില്‍ നില്‍ക്കുന്നത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ജീവന്‍ പണയം വച്ച് ഷോപ്പിംഗ് നടത്തുന്നവരെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളും മീമുകളും നിറയുകയാണ്.
Zara, Fort, Mumbai. #WhatsAppWonderBox pic.twitter.com/pCqgO0hHN3
— The Zucker Doctor (@DoctorLFC) June 27, 2020
അണ്‍ലോക്ക് 1.0 പ്രഖ്യാപിച്ചത് മുതല്‍ രാജ്യത്ത് കടകളും ഓഫീസുകളും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍, കൊറോണ വൈറസ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് വേണം പുറത്തിറങ്ങാനെന്നു സര്‍ക്കാരിന്‍റെ ശക്തമായ നിര്‍ദേശമുണ്ട്.
33 പത്രവും 3 ദിവസവും... അദ്വൈത് തയാറാക്കി സൂപ്പര്‍ 'തീവണ്ടി', പ്രശംസിച്ച് ഇന്ത്യന്‍ റെയില്‍വേ
മാളുകള്‍, ആരാധനാലയങ്ങള്‍, റെസ്റ്ററന്‍റുകള്‍ എന്നിവ തുറക്കാന്‍ അനുമതിയില്ലെങ്കിലും കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. ZARA സ്റ്റോറുകള്‍ തുറന്നതോടെ ഷോപ്പിംഗിനായി ആളുകളുടെ തള്ളികയറ്റമാണ് കടയിലേക്ക്. വീഡിയോയില്‍ ക്യൂവില്‍ നില്‍ക്കുന്ന ആളുകള്‍ മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിച്ചിട്ടില്ല.