Kerala Ration Card Mustering: ഇവർക്കൊന്നും മസ്റ്ററിംഗിന് റേഷൻ കടയിൽ പോവേണ്ട, അറിഞ്ഞിരിക്കേണ്ടതെല്ലാം

Kerala Priority Ration Card Mustering: പ്രായം ചെന്നവർ, ഭിന്നശേഷി ക്കാർ , കിടപ്പ് രോഗികൾ , ഗർഭിണികൾ എന്നിവർക്ക് മസ്റ്ററിംഗ് നടത്തുന്നതിന് റേഷൻ കടകളിൽ പോവേണ്ട എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇവർക്കായി പകരം സംവിധാനം

Written by - Zee Malayalam News Desk | Last Updated : Mar 9, 2024, 11:55 AM IST
  • മസ്റ്ററിംഗ് ചെയ്തില്ലെങ്കിൽ ഇനി യാതൊരു വിധ റേഷൻ ആനുകൂല്യങ്ങളും ഉപഭോക്താവിന് ലഭിക്കില്ല
  • ചിലർക്ക് മസ്റ്ററിംഗിന് റേഷൻ കടകളിൽ പോവേണ്ട കാര്യമില്ല
  • മാർച്ച് 31 ആണ് റേഷൻ കാർഡ് മസ്റ്ററിംഗിനുള്ള അവസാന തീയ്യതി
Kerala Ration Card Mustering: ഇവർക്കൊന്നും മസ്റ്ററിംഗിന് റേഷൻ കടയിൽ പോവേണ്ട, അറിഞ്ഞിരിക്കേണ്ടതെല്ലാം

തിരുവനന്തപുരം: റേഷൻ കാർഡ് മസ്റ്ററിംഗ് നടന്നു കൊണ്ടിരിക്കുകയാണ്.  വളരെ പ്രധാനപ്പെട്ടതാണ് മസ്റ്ററിംഗ്. ഇതില്ലെങ്കിൽ ഇനി മുതൽ യാതൊരു വിധ റേഷൻ ആനുകൂല്യങ്ങളും ഉപഭോക്താവിന് ലഭിക്കില്ല. 

എന്നാൽ എല്ലാവരും മസ്റ്ററിംഗിനായി റേഷൻ കടയിൽ പോവേണ്ടതുണ്ടോ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ ഗർഭിണികൾ അടക്കമുള്ള കാർഡ് ഉടമകൾ മസ്റ്ററിംഗ് നടത്താൻ എത്തുന്നത് പലപ്പോഴും പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്ന പ്രശ്നമാണ്. ഇവർ മസ്റ്ററിംഗിന് പോകണോ ഇല്ലെങ്കിൽ എന്താണ് പോം വഴി എന്ന് നോക്കാം.

പ്രായം ചെന്നവർ, ഭിന്നശേഷി ക്കാർ , കിടപ്പ് രോഗികൾ , ഗർഭിണികൾ എന്നിവർക്ക് മസ്റ്ററിംഗ് നടത്തുന്നതിന് റേഷൻ കടകളിൽ പോവേണ്ട എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇവർക്കായി സർക്കാർ റേഷൻ കടകളിൽ പോവാതെ മസ്റ്ററിംഗ് നടത്തുന്നതിന് സാധിക്കും. 

ഇത് കാണിച്ച് ചില പൊതു പ്രവർത്തകർ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് നടപടി.  വിഷയത്തിൽ ഉചിതമായ നടപടി കൈകൊണ്ട് നടപടി സ്വീകരിക്കാൻ  സിവിൽ സപ്ളൈസ് ഡയറക്ടർക്ക് മന്ത്രിതല നിർദ്ദേശം ലഭിച്ചു. ഇതിൻറെ അടിസ്ഥാനത്തിലാണ് ക്രമീകരണം ഏർപ്പാടാക്കിയിരിക്കുമന്നത്. ഇവർക്ക് വീട്ടിൽ നിന്ന് മസ്റ്ററിംഗ് നടത്താനുള്ള സംവിധാനമായിരിക്കും ഏർപ്പെടുത്തുക.

റേഷൻ കാർഡ് മസ്റ്ററിംഗ്

മാർച്ച് 31 ആണ് റേഷൻ കാർഡ് മസ്റ്ററിംഗിനുള്ള അവസാന തീയ്യതി. മഞ്ഞ , പിങ്ക് കാർഡുകളിൽ ഉള്ള എല്ലാ അംഗങ്ങളും തങ്ങളുടെ മസ്റ്ററിംഗ്  നകം പൂർത്തിയാക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം.  ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 4 വരേയും ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും മസ്റ്ററിംഗ് നടക്കും. രാവിലെ 9 മുതൽ വൈകീട്ട് 7 വരെയാണ് ഇതിനുള്ള സമയം. എല്ലാ റേഷൻ കാർഡ് അംഗങ്ങളും അവരവരുടെ റേഷൻ കടകളിൽ നേരിട്ടെത്തി വേണം മസ്റ്ററിംഗ് പൂർത്തിയാക്കാൻ

റേഷൻ കാർഡ് മാറ്റത്തിന്

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ അല്ലാത്തവർ ശ്രദ്ധേിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് കാർഡ് മാറ്റത്തിനായി എത്തിയിരിക്കുന്ന തീയ്യതി. ഗുരുതര രോഗ ബാധിതർക്ക് റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് എല്ലാ മാസവും 19-ാം തീയതി വരെ അപേക്ഷ നൽകാവുന്നതാണ്. താലൂക്ക് സപ്ലൈ ഓഫീസുകളിൽ നേരിട്ടാണ് അപേക്ഷ നൽകേണ്ടത്. 

മറ്റുള്ളവർക്ക് ഓൺലൈനായി അപേക്ഷ വിളിക്കുന്ന അവസരത്തിൽ അപേക്ഷ നൽകാവുന്നതാണ്. അതേസമയം മസ്റ്ററിം​ഗ് പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ കേന്ദ്ര സർക്കാ‍ർ ഇതിനോട് പ്രതികരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഇതിന് കൂടുതൽ സമയം അനുവദിക്കുമോ ലഭിക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. 

അവധി ദിവസങ്ങൾ അടക്കമാണ് ഇപ്പോൾ മസ്റ്ററിം​ഗിനായി തീയ്യതി നിശ്ചയിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ വളരെ വേ​ഗത്തിൽ നടപടിക്രമങ്ങൾ പൂ‍ർത്തിയാക്കാനാണ് അധികൃതരും ശ്രമിക്കുന്നത്. ഇനിയും മസ്റ്ററിം​ഗ് പൂ‍ർത്തിയാക്കാത്തവരുണ്ടെങ്കിൽ വളരെ വേ​ഗത്തിൽ നടപടിക്രമങ്ങൾ പൂ‍ത്തിയാക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News