സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

സ്വകാര്യ ബസ് ഉടമകള്‍ ഈ വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ആണ് സമരം പ്രഖ്യാപിച്ചിരുന്നത്. സമരം മാറ്റിവച്ചുവെങ്കിലും മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ അടുത്ത മാസം അഞ്ചു മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് കോണ്‍ഫെഡറേഷന്‍ അറിയിച്ചു

Last Updated : Sep 11, 2017, 03:28 PM IST
സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

കൊച്ചി: സ്വകാര്യ ബസ് ഉടമകള്‍ ഈ വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ആണ് സമരം പ്രഖ്യാപിച്ചിരുന്നത്. സമരം മാറ്റിവച്ചുവെങ്കിലും മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ അടുത്ത മാസം അഞ്ചു മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് കോണ്‍ഫെഡറേഷന്‍ അറിയിച്ചു

അനിശ്ചിതകാല  ബസ് സമരം ഒഴിവാക്കുന്നതിന് ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നു. പക്ഷെ വ്യക്തിപരമായ കാരണങ്ങളാല്‍ ചര്‍ച്ച നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ഈ മാസം അവസാനത്തോടെ ചര്‍ച്ചയുണ്ടാവും. എന്നാല്‍ ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്നു തന്നെയാണ് കോണ്‍ഫെഡറേഷന്‍റെ തീരുമാനം.

ഇന്ധന വില, സ്‌പെയര്‍പാര്‍ട്‌സ് വില, ഇന്‍ഷുറസ് പ്രീമിയം വര്‍ധനവ് എന്നിവയുടെ അടിസ്ഥാനത്തില്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോണ്‍ഫെഡറേഷന്‍ മുന്നോട്ടുവച്ചിരുന്നത്. 

കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്ന സൂചന സമരവും മാറ്റിവച്ചിരുന്നു.

 

Trending News