തിരുവനന്തപുരം: കനത്ത മഴയ്ക്ക് പിന്നാലെ ട്രാക്കിൽ വെള്ളം കയറിയതോടെ നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. നിരവധി ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയ്ക്കുള്ള റെയിൽവെ ട്രാക്കിലാണ് വെള്ളം കയറിയിരിക്കുന്നത്.
#WATCH | Kerala: Stationary watchman stopped train no. 16526 between Vallathol Nagar-Wadakkanchery of Trivandrum division due to heavy rain & water flow on track.
The following trains are partially cancelled today due to heavy water logging reported between Valathol Nagar and… pic.twitter.com/L2Cuye0dE4
— ANI (@ANI) July 30, 2024
പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ
06445 ഗുരുവായൂര്‍- തൃശ്ശൂര്‍ പ്രതിദിന എക്പ്രസ്
06446 തൃശ്ശൂര്‍- ഗുരുവായൂര്‍ പ്രതിദിന എക്പ്രസ്
06497- ഷൊര്‍ണ്ണൂര്‍- തൃശ്ശൂര്‍ എക്‌സ്പ്രസ്
06495-തൃശ്ശൂര്‍-ഷൊര്‍ണ്ണൂര്‍ എക്‌സ്പ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്
16305- എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ യാത്ര തൃശൂരില്‍ അവസാനിപ്പിക്കും
16791- തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസിന്റെ യാത്ര അവസാനിപ്പിക്കുക ആലുവയിലായിരിക്കും
16302- തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ വേണാട് എക്‌സ്പ്രസ് ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും
12081- കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദിയുടെ യാത്ര ഷൊര്‍ണ്ണൂരില്‍ അവസാനിപ്പിക്കും
16308- കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും
16649- മംഗളൂരു-കന്യാകുമാരി പരശുറാം എക്‌സ്പ്രസും ഷൊര്‍ണ്ണൂർ വരെയായിരിക്കും സർവീസ് നടത്തുക
16326- കോട്ടയം-നിലമ്പൂര്‍ ട്രെയിൻ അങ്കമാലി വരെ മാത്രമായിരിക്കും സർവീസ്
12075- കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി യാത്ര തുടങ്ങുക എറണാകുളത്ത് നിന്നായിരിക്കും
16650- കന്യാകുമാരി-മംഗളൂരു പരശുറാം എക്‌സ്പ്രസ് യാത്ര തുടങ്ങുന്നത് ഷൊര്‍ണ്ണൂരില്‍ നിന്നായിരിക്കും
16325- നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ് അങ്കമാലിയില്‍ നിന്ന് സര്‍വീസ് തുടങ്ങും
16301- ഷൊര്‍ണ്ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് യാത്ര തുടങ്ങുക ചാലക്കുടിയില്‍ നിന്നായിരിക്കും
16307- ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ഷൊര്‍ണ്ണൂരില്‍ നിന്ന് യാത്ര ആരംഭിക്കും
16792- പാലക്കാട്-തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ് ആലുവയില്‍ നിന്ന് യാത്ര തുടങ്ങും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy