Kerala Rain: കോടഞ്ചേരി വനത്തിൽ ഉരുൾ പൊട്ടിയതായി സംശയം.. !

പറവൂർ, പുത്തൻവേലിക്കര, പാറക്കടവ് പ്രദേശങ്ങളിൽ കഴിയുന്നവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു.  ജില്ലയിൽ 146 പേരെ മാറ്റി പാർപ്പിക്കുകയും ആറ് ക്യാമ്പുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്.     

Last Updated : Aug 7, 2020, 01:07 AM IST
    • കോടഞ്ചേരി വനത്തിനകത്ത് ഉരുൾ പൊട്ടിയതായി സംശയം. അവിടെ ചെമ്പുകടവിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതായും റിപ്പോർട്ട് ഉണ്ട്.
    • പറവൂർ, പുത്തൻവേലിക്കര, പാറക്കടവ് പ്രദേശങ്ങളിൽ കഴിയുന്നവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു.
    • കണ്ണൂരിൽ കനത്ത മഴയിലും കാറ്റിലും വീട് തകർന്നു. ഓടുമേഞ്ഞ വീടിന് മുകളിൽ കൂറ്റൻ മരം കടപുഴകി വീഴുകയായിരുന്നു.
Kerala Rain: കോടഞ്ചേരി വനത്തിൽ ഉരുൾ പൊട്ടിയതായി സംശയം.. !

കോഴിക്കോട്:  ജില്ലയിലെ കോടഞ്ചേരി വനത്തിനകത്ത് ഉരുൾ പൊട്ടിയതായി സംശയം.  അവിടെ ചെമ്പുകടവിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതായും റിപ്പോർട്ട് ഉണ്ട്.  ഇതിനിടയിൽ പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് വലിയ ആശങ്കയ്ക്ക് വഴിയായിട്ടിട്ടുണ്ട്.  

Also read: Corona updates: സംസ്ഥാനത്ത് 1,298 പേർക്ക് കൂടി കോറോണ; 800 പേർ രോഗമുക്തരായി

ഇവിടെ റെഡ് അലർട്ട് പുറപ്പെടുവിക്കുമെന്നും സൂചനയുണ്ട്.  കൂടാതെ പറവൂർ, പുത്തൻവേലിക്കര, പാറക്കടവ് പ്രദേശങ്ങളിൽ കഴിയുന്നവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു.  ജില്ലയിൽ 146 പേരെ മാറ്റി പാർപ്പിക്കുകയും ആറ് ക്യാമ്പുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്.  കോതമംഗലം താലൂക്കിൽ 5 എണ്ണവും കൊച്ചി താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്.  

Also read: നെടുമ്പാശ്ശേരി വിമാനത്താവളം വെള്ളപ്പൊക്കം നേരിടാനുള്ള ഒരുക്കത്തിൽ..!

കണ്ണൂരിൽ കനത്ത മഴയിലും കാറ്റിലും വീട് തകർന്നു.  ഓടുമേഞ്ഞ വീടിന് മുകളിൽ കൂറ്റൻ മരം കടപുഴകി വീഴുകയായിരുന്നു.  വൈകുന്നേരം ഏഴരയോടെ ആയിരുന്നു സംഭവം നടന്നത്.  ആർക്കും അപകടമൊന്നും ഉണ്ടായില്ല എന്നാണ് റിപ്പോർട്ട്.  ഇതിനിടയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കല്ലാർ ഡാം തുറന്നു.  

പാലക്കാട് ജില്ലയിലും രണ്ടു ക്യാമ്പുകൾ തുറന്നു.   കൂടാതെ നെല്ലിയാമ്പതിയിലേക്കുള്ള വഴിയിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം ഉണ്ടായിയെന്നും റിപ്പോർട്ട് ഉണ്ട്. 

Trending News