Kerala Mask Rule : സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി; ധരിച്ചില്ലെങ്കിൽ പിഴ

Kerala Mask Rule സംസ്ഥാനത്ത് കോവിഡ് കേസ് ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് സർക്കാർ പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 28, 2022, 02:31 PM IST
  • പൊതുയിടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ദുരന്ത നിവാരണ വകുപ്പ് പ്രകാരം പിഴ ഈടക്കാൻ ഡിജിപി ജില്ല പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.
  • ഇതു സംബന്ധിച്ച് പരിശോധനയും കർശനയും കർശനമാക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തിൽ പറയുന്നു.
  • സംസ്ഥാനത്ത് കോവിഡ് കേസ് ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് സർക്കാർ പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുന്നത്.
Kerala Mask Rule : സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി; ധരിച്ചില്ലെങ്കിൽ പിഴ

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറങ്ങി. പൊതുയിടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ദുരന്ത നിവാരണ വകുപ്പ് പ്രകാരം പിഴ ഈടക്കാൻ ഡിജിപി ജില്ല പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. ഇതു സംബന്ധിച്ച് പരിശോധന കർശനമാക്കാനും സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തിൽ പറയുന്നു. 

സംസ്ഥാനത്തെ കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് സർക്കാർ പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുന്നത്. ഇന്നലെ ജൂൺ 27 തിങ്കളാഴ്ച 3,000ത്തിനോട് അടുത്ത് കോവിഡ് കേസുകളും 12 മരണവുമായിരുന്നു കേരളത്തിൽ രേഖപ്പെടുത്തിയിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.33 ശതമാനമായി. കഴിഞ്ഞ 133 ദിവസങ്ങൾക്കിടെ സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ടിപിആർ നിരക്കാണിത്. 

ALSO READ : Operation Malsya: കൊല്ലം ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ 10,750 കിലോ പഴകിയ മത്സ്യം പിടികൂടി

നേരത്തെ ഏപ്രിൽ 27ന് സംസ്ഥാനത്ത് ഒമിക്രോണിനെ തുടർന്ന് രോഗബാധ ഉയർന്ന സാഹചര്യത്തിൽ സർക്കാർ മാസ്ക് നിർബന്ധമാക്കിയിരുന്നെങ്കിലും പിഴ ചുമത്തുന്നത് ഒഴിവാക്കിയിരുന്നു. എന്നാൽ ഇത്തവണ മാസ്ക് ധരിക്കാത്തവർക്കെതിരെ പിഴ ചുമത്താനാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. 

നേരത്തെ 500 രൂപയായിരുന്നു മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കിയിരുന്നത്. ഏപ്രിലിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് വ്യാപകമായ മാറ്റങ്ങളും ഇളവുകളും ആരോഗ്യ വകുപ്പും സർക്കാരും വരുത്തിയിരുന്നു. പ്രതിദിനം കോവിഡ് കണക്കുകൾ പുറത്ത് വിടുന്നത് ആരോഗ്യ വകുപ്പ് നിർത്തലാക്കിയിരുന്നു. അതോടൊപ്പം മാസ്ക് ധരിക്കുന്നത് നിർബന്ധമല്ല എന്ന് സർക്കാർ ഉത്തരവിറക്കുകയും ചെയ്തിരുന്നു.

ALSO READ : India Covid Update : രാജ്യത്ത് 11,793 പേർക്ക് കൂടി കോവിഡ് രോഗബാധ; 27 മരണം

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ 11,793 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ  എണ്ണം  4,34,18,839 ആയി ഉയർന്നിട്ടുണ്ട്. കേന്ദ്ര ആരോഗ്യ  മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇപ്പോൾ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 96,700 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധയെ തുടർന്ന്  27 പേർ കൂടി മരണപ്പെട്ടു. രാജ്യത്തെ ആകെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരിൽ 0.21 ശതമാനം ആളുകൾ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ കോവിഡ് രോഗവിമുക്തി നിരക്ക് 98.58 ശതമാനം ആണെന്നും അറിയിച്ചിട്ടുണ്ട്. കോവിഡ് രോഗബാധ വീണ്ടും പടരുന്നത് രാജ്യത്ത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.

ALSO READ : BA.5 Variant: ഡല്‍ഹിയില്‍ ഒമിക്രോണ്‍ BA.5 വകഭേദം സ്ഥിരീകരിച്ചു

കൂടാതെ ഡല്‍ഹിയില്‍ ഒമിക്രോണ്‍ BA.5 വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് നാലാം തരംഗത്തിന്‍റെ ഭീഷണി  നിലനിൽക്കുന്ന സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്ത്   BA.5 വേരിയന്‍റ്  സ്ഥിരീകരിച്ചത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ  ഒമിക്രോണ്‍ BA.5 വകഭേദം മൂലമുള്ള രോഗബാധ തീരെ കുറച്ച് ആളുകളിൽ മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News