തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തത്. മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജും ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തൻ ഏറ്റുവാങ്ങി. കെപി കുമാരന് മുഖ്യമന്ത്രി ജെസി ഡാനിയേൽ പുരസ്കാരം സമ്മാനിച്ചു. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം സിനിമയ്ക്ക് ലഭിച്ച മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് വിനീത് ശ്രീനിവാസൻ ഏറ്റുവാങ്ങി. മികച്ച ഗായികയ്ക്കുള്ള സിത്താര കൃഷ്ണകുമാറിന്റെ അവാർഡ് ഏറ്റുവാങ്ങിയത് സിത്താരയുടെ മകളാണ്.
കണ്ടുമടുത്ത കാഴ്ചകൾ ഒഴിവാക്കി മലയാള സിനിമ പുതിയ പരീക്ഷണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഒരു പരിധി വരെ ഇതിന് സഹായിച്ചിട്ടുണ്ട്. സിനിമയുടെ എല്ലാ മേഖലയിലും സ്ത്രീ സാന്നിധ്യം ഉണ്ട്. അത് ഇനിയും വർധിക്കണമെന്നും നിരവധി കാര്യങ്ങൾ സിനിമാ മേഖലയ്ക്കായി സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.
Also Read: Kumari Teaser: കുമാരിയുടെ ലോകം തുറന്ന് പൃഥ്വിരാജ്; ഐശ്വര്യ ലക്ഷ്മി ചിത്രം 'കുമാരി' ടീസർ
മികച്ച ചിത്രം - ആവാസവ്യൂഹം (സംവിധാനം: കൃഷാന്ദ് ആര്‍ കെ)
രണ്ടാമത്തെ ചിത്രം - ചവിട്ട് (റഹ്‍മാന്‍ ബ്രദേഴ്സ്), നിഷിദ്ധോ (താര താമാനുജന്‍)
സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള)
സ്വഭാവ നടി- ഉണ്ണിമായ പ്രസാദ് (ജോജി)
ബാലതാരം (ആണ്‍)- മാസ്റ്റര്‍ ആദിത്യന്‍
ബാലതാരം (പെണ്‍)- സ്നേഹ അനു (തല)
കഥാകൃത്ത്- ഷാഹി കബീര്‍ (നായാട്ട്)
ഛായാഗ്രാഹകന്‍- മധു നീലകണ്ഠന്‍ (ചുരുളി)
തിരക്കഥാകൃത്ത്- കൃഷാന്ദ് ആര്‍ കെ (ആവാസവ്യൂഹം)
തിരക്കഥ (അഡാപ്റ്റേഷന്‍)- ശ്യാം പുഷ്കരന്‍ (ജോജി)
ഗാനരചയിതാവ്- ബി കെ ഹരിനാരായണന്‍ (കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ../ കാടകലം)
സംഗീത സംവിധായകന്‍ (ഗാനങ്ങള്‍)- ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയത്തിലെ എല്ലാ ഗാനങ്ങളും)
സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം)- ജസ്റ്റിന്‍ വര്‍ഗീസ് (ജോജി)
പിന്നണി ഗായകന്‍- പ്രദീപ് കുമാര്‍ (രാവില്‍ മയങ്ങുമീ പൂമടിയില്‍/ മിന്നല്‍ മുരളി)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...