Supplyco Issue: മാധ്യമങ്ങളെ സപ്ലൈക്കോ ഔട്ട്ലെറ്റുകളിൽ അടുപ്പിക്കരുത്..! വിചിത്ര ഉത്തരവുമായി സപ്ലൈക്കോ എംഡി

Kerala Supplyco Issue: അതിനിടയിൽ സപ്ലൈക്കോയുടെ പ്രതിച്ഛായയും പ്രശസ്തിയും ഇല്ലാതാക്കാൻ മനപൂർവ്വമായി നടത്തുന്ന പ്രവർത്തനങ്ങൾ സംരംഭത്തെ പ്രതികൂലമായി ബാധിക്കും. ആ കാരണം ചൂണ്ടിക്കാട്ടിയാണ് മാധ്യമങ്ങളെ ഔട്ട്ലെറ്റുകളിൽ പ്രവേശിപ്പിക്കരുതെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 21, 2024, 03:48 PM IST
  • ഇത് സ്ഥാപനത്തിന്റെ പ്രതിച്ഛായയെ കൂടുതൽ മോശമായി ബാധിക്കുമെന്നും അതിനാൽ ജീവനക്കാർ അത്തരത്തിലുള്ള അഭിമുഖങ്ങളൊന്നും നൽകരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
  • സബ്സിഡി തുക കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനപ്രകാരം ബുധനാഴ്ച്ച മുതൽ കൂടി വില ഔട്ട്ലെറ്റുകളിൽ പ്രബല്യത്തിൽ വന്നു.
Supplyco Issue: മാധ്യമങ്ങളെ സപ്ലൈക്കോ ഔട്ട്ലെറ്റുകളിൽ അടുപ്പിക്കരുത്..! വിചിത്ര ഉത്തരവുമായി സപ്ലൈക്കോ എംഡി

തിരുവനന്തപുരം: സപ്ലൈക്കോയിൽ സാധനങ്ങൾ ഇല്ലാത്തതിന്റെ വിവാദങ്ങളും പ്രശ്നങ്ങളും നിലനിൽക്കേ വിചിത്ര ഉത്തരവുമായി സപ്ലൈക്കോ എം ‍ഡി ശ്രീരാം വെങ്കിട്ടരാമൻ. സപ്ലൈക്കോയുടെ ഒരു ഔട്ട്ലെറ്റുകളിലും മാധ്യമങ്ങളെ പ്രവേശിപ്പിക്കരുതെന്നാണ് ശ്രീരാം വെങ്കിട്ടരാമൻ ഉത്തരവിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ മറ്റു പല വലിയ റീട്ടെയിൽ ശൃംഖലകൾക്കിടയിൽ വലിയ തരത്തിൽ മത്സരിച്ചു കൊണ്ടാണ് സപ്ലൈക്കോ ശൃംഖലകൾ നിലകൊള്ളുന്നത്. അതിനിടയിൽ സപ്ലൈക്കോയുടെ പ്രതിച്ഛായയും പ്രശസ്തിയും ഇല്ലാതാക്കാൻ മനപൂർവ്വമായി നടത്തുന്ന പ്രവർത്തനങ്ങൾ സംരംഭത്തെ പ്രതികൂലമായി ബാധിക്കും. ആ കാരണം ചൂണ്ടിക്കാട്ടിയാണ് മാധ്യമങ്ങളെ ഔട്ട്ലെറ്റുകളിൽ പ്രവേശിപ്പിക്കരുതെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ALSO READ: എന്ത് കൊടുത്ത് കോട്ടയം നേടും? കേരള കോൺഗ്രസുകൾ നേർക്ക് നേർ മത്സരിക്കുന്ന മണ്ഡലം 

ഇത് സ്ഥാപനത്തിന്റെ പ്രതിച്ഛായയെ കൂടുതൽ മോശമായി ബാധിക്കുമെന്നും അതിനാൽ ജീവനക്കാർ അത്തരത്തിലുള്ള അഭിമുഖങ്ങളൊന്നും നൽകരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സബ്സിഡി തുക കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനപ്രകാരം ബുധനാഴ്ച്ച മുതൽ കൂടി വില ഔട്ട്ലെറ്റുകളിൽ പ്രബല്യത്തിൽ വന്നു. ഇതിന്റെ തലേദിവസമാണ് വിചിത്രമായ തർക്കുലറുമായ എംഡി എത്തിയിരിക്കുന്നത്. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ അത്തരം പ്രവർത്തനങ്ങൾക്കെതിരെ അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News