നടി പാര്‍വതിക്ക് പിന്തുണ ആവര്‍ത്തിച്ച് ട്രോള്‍ ഗ്രൂപ്പ് ഐ.സി.യു

ചലച്ചിത്രതാരം പാര്‍വതിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് എതിരെ പിന്തുണ ആവര്‍ത്തിച്ച് പ്രമുഖ ട്രോള്‍ ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍. പാർവതിക്കുള്ള പിന്തുണയിൽ ഒരു കുറവുമില്ലെന്നും അവരുടെ പ്രതികരണം ശ്ലാഘനീയമാണെന്നും ഗ്രൂപ്പ് അഡ്മിന്‍ രോഷന്‍ തോമസ് വ്യക്തമാക്കി. 

Last Updated : Dec 19, 2017, 08:35 PM IST
നടി പാര്‍വതിക്ക് പിന്തുണ ആവര്‍ത്തിച്ച് ട്രോള്‍ ഗ്രൂപ്പ് ഐ.സി.യു

തിരുവനന്തപുരം: ചലച്ചിത്രതാരം പാര്‍വതിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് എതിരെ പിന്തുണ ആവര്‍ത്തിച്ച് പ്രമുഖ ട്രോള്‍ ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍. പാർവതിക്കുള്ള പിന്തുണയിൽ ഒരു കുറവുമില്ലെന്നും അവരുടെ പ്രതികരണം ശ്ലാഘനീയമാണെന്നും ഗ്രൂപ്പ് അഡ്മിന്‍ രോഷന്‍ തോമസ് വ്യക്തമാക്കി. 

പാർവതിക്കെന്നല്ല ഏത് വ്യക്തിക്ക്/ സംഘടനയ്ക്ക് നൽകുന്ന പിന്തുണയും വിഷയാധിഷ്ഠിതം ആണ്. തുടര്‍ന്നും ഇത്തരം പിന്തുണയുണ്ടാകുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ രോഷന്‍ പറഞ്ഞു. 

സിനിമാ നടന്മാരാകുന്ന സർക്കസു മുതലാളികൾ നടത്തുന്ന കൂടാരത്തിലെ കുട്ടിക്കുരങ്ങുകൾ മാത്രമാണു‌ നടികളെന്നും, ചൂഷണങ്ങളനുഭവിച്ച് സിനിമയിൽ കയറിയവർ ആ ചൂഷണങ്ങൾക്കെതിരെ ഒരു കാലത്തും ശബ്ദിക്കരുത് എന്നും പറഞ്ഞ് വെക്കുന്ന ജൂഡ് ആന്തണി എന്ന സംവിധായകന്റെ പോസ്റ്റിൽ ഭാഷാപരമായ പ്രശ്നം മാത്രമല്ല അതിന് പാര്‍വതി നല്‍കിയ മറുപടി കുറഞ്ഞുപോയെന്നും പോസ്റ്റില്‍ പറയുന്നു. 

ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ഐ.സി.യു ഗ്രൂപ്പ് ഇപ്പോള്‍ ലഭ്യമല്ല. ഇത്തരമൊരു നടപടി മാസ് റിപ്പോര്‍ട്ടിങ് മൂലമാകാന്‍ സാധ്യതയില്ലെന്ന് ഐ.സി.യു അറിയിച്ചു. അതേ പേരിലുള്ള മറ്റൊരു ഗ്രൂപ്പില്‍ മീമുകള്‍ സജീവമാണ്.

Trending News