തിരുവനന്തപുരം:കാര്‍ഷിക മേഖലയില്‍ പരിവര്‍ത്തനം വരുത്തി ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം കൃഷി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വരുമാനവും കര്‍മപദ്ധതിയുടെ ലക്ഷ്യമാണ്,
ഒരാഴ്ച്ചയ്ക്കകം പദ്ധതിക്ക് അന്തിമ രൂപം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കര്‍മപദ്ധതി നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാലവര്‍ഷത്തിന് മുമ്പായി ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
തരിശ് നിലങ്ങളില്‍ പൂര്‍ണമായും കൃഷിയിറക്കും,ഇതിനായി ഓരോ പഞ്ചായത്തിലും തരിശിട്ട സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന്
കൃത്യമായി കണ്ടെത്തും.ഇതില്‍ ഭൂമിയുടെ ഉടമകള്‍ക്ക് യാതൊരു ആശങ്കയും ഉണ്ടാകേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മണ്ണില്‍ മാത്രമാണ് കൃഷി എന്ന സങ്കല്‍പ്പം മാറിക്കഴിഞ്ഞു എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കന്നുകാലി വളര്‍ത്തല്‍,ആടു വളര്‍ത്തല്‍,കോഴി വളര്‍ത്തല്‍,പന്നി,പോത്ത് വളര്‍ത്തല്‍,മത്സ്യ കൃഷി,അതിന്‍റെ വൈവിധ്യ വല്‍ക്കരണം
എന്നിവയ്ക്കെല്ലാം പ്രാധാന്യം നല്‍കി ഭാവിയിലെ പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികളാണ് ആവിഷ്ക്കരിക്കുക.
ഇതിന്‍റെ ഭാഗമായി കുടുംബത്തില്‍ പശുക്കളെ വളര്‍ത്താനുള്ള പദ്ധതി,പഞ്ചായത്ത് തലത്തില്‍ പശുക്കളെ വളര്‍ത്തുന്ന ഫാമുകള്‍ എന്നിവയും തയ്യാറാക്കും.
കര്‍മപദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്,
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ചുവടെ,