കൊച്ചി മെട്രോ: മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ നീട്ടുന്നതിന്‍റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന്

മെട്രോ ട്രെയിന്‍ സര്‍വീസ് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ നീട്ടുന്നതിന്‍റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് നടക്കും. എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ 11ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

Last Updated : Sep 22, 2017, 10:07 AM IST
കൊച്ചി മെട്രോ: മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ നീട്ടുന്നതിന്‍റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന്

കൊച്ചി: മെട്രോ ട്രെയിന്‍ സര്‍വീസ് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ നീട്ടുന്നതിന്‍റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് നടക്കും. എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ 11ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ഒക്ടോബര്‍ മൂന്നുമുതല്‍ ആറുവരെയുള്ള ഏതെങ്കിലും ദിവസം ഉദ്ഘാടനം നടത്തുമെന്നാണ് കെഎംആര്‍എല്‍ അറിയിച്ചിരുന്നത്. മൂന്നിന് ഉദ്ഘാടനത്തിന് സന്നദ്ധനാണെന്ന് കേന്ദ്രമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുമതി ഇന്നലെ ലഭിച്ചതനുസരിച്ചാണ് ഈ തീരുമാനം.റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ഇതിനകം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തീയതി നിശ്ചയിച്ചിട്ടുള്ളത്. ഈ മാസം 25,26 തീയതികളില്‍ മഹാരാജാസ് കോളേജ് വരെയുള്ള സിഗ്നല്‍ സംവിധാനവും ട്രാക്കും റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ പരിശോധിക്കും.

നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. 11 സ്റ്റേഷനുകളാണ് ഇതിനിടയിലുള്ളത്. മഹാരാജാസ് വരെ മെട്രോ നീട്ടുന്നതോടെ ട്രെയിന്‍ എത്തുന്ന സ്‌റ്റേഷനുകളുടെ എണ്ണം 16 ആയി ഉയരും. തൃപ്പൂണിത്തുറ പേട്ടവരെയുള്ള മെട്രോ നിര്‍മ്മാണവും തുടങ്ങിയിട്ടുണ്ട്.

Trending News