കൊല്ലം: ഉളിയക്കോവിലിൽ മരുന്നു സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തം. മെഡിക്കൽ സർവീസ് കോർപറേഷന്‍റെ മരുന്ന് സംഭരണകേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് തീപടരുന്നത് ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒരു ജീവനക്കാരൻ മാത്രമാണ് ഇവിടെയുണ്ടായിരുന്നതെന്ന് കൗൺസിലർ വ്യക്തമാക്കിയത്. പിന്നീട് നാട്ടുകാർ എത്തുകയും ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയുമായിരുന്നു.
പത്തിലധികം അഗ്നിശമനാ യൂണിറ്റുകളാണ് തി അണയ്ക്കാൻ എത്തിയത്. സമീപത്തുള്ള പലർക്കും പുക ശ്വസിച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അവർക്ക് വേണ്ട വൈദ്യസഹായങ്ങളും നൽകി. കുറേപേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. വലിയതോതിലുള്ള പൊട്ടിത്തെറിയാണ് സംഭവിച്ചത്. കോവിഡ് സമയത്ത് സംഭരിച്ച സാനിറ്റൈസർ ഉൾപ്പെടെയുള്ളവ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഗോഡൗൺ പൂർണമായി കത്തിനശിച്ചുവെന്നാണ് റിപ്പോർട്ട്. കോടികളുടെ നാശനഷ്ടമാണ് തീപിടിത്തത്തിൽ ഉണ്ടായത്. സംഭവത്തിൽ ഫയർ ഫോഴ്സ് അന്വേഷണം തുടങ്ങി
Also Read: Delhi Air Quality: പൊടിയില്‍ മുങ്ങി ഡല്‍ഹി!! വായു ഗുണനിലവാരം ഏറ്റവും മോശം നിലയില്‍
15 വർഷമായി പ്രവർത്തിക്കുന്ന മരുന്ന് സംഭരണകേന്ദ്രത്തിലാണ് ഇപ്പോൾ തീപിടിച്ചത്. ഇവിടെ നിന്നാണ് കൊല്ലം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും സർക്കാർ ആശുപത്രിയിലേക്കും മരുന്ന് എത്തിക്കുന്നത്. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നിടത്താണ് ആദ്യം തീപിടിച്ചതെന്നാണ് വിവരം. ജനറേറ്ററുകളും ശീതീകരണ സംവിധാനവും ഉൾപ്പെടെ കത്തിനശിച്ചു. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...