കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പരമ്പര: കാറിലെ ര​ഹ​സ്യ അ​റ​യി​ല്‍ വിഷ​വ​സ്തു!!

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പരമ്പരയില്‍ നിര്‍ണ്ണായക വഴിത്തിരിവ്.. ജോളി ഉപയോഗിച്ചിരുന്ന കാറിനുള്ളിലെ ര​ഹ​സ്യ അ​റ​യി​ല്‍നിന്നും പൊലീസ് സ​യ​നൈ​ഡ് എ​ന്നു ക​രു​തു​ന്ന വി​ഷവസ്തു ക​ണ്ടെ​ത്തി​.

Sheeba George | Updated: Oct 23, 2019, 03:17 PM IST
കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പരമ്പര: കാറിലെ ര​ഹ​സ്യ അ​റ​യി​ല്‍ വിഷ​വ​സ്തു!!

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പരമ്പരയില്‍ നിര്‍ണ്ണായക വഴിത്തിരിവ്.. ജോളി ഉപയോഗിച്ചിരുന്ന കാറിനുള്ളിലെ ര​ഹ​സ്യ അ​റ​യി​ല്‍നിന്നും പൊലീസ് സ​യ​നൈ​ഡ് എ​ന്നു ക​രു​തു​ന്ന വി​ഷവസ്തു ക​ണ്ടെ​ത്തി​.

ഇ​ന്ന് രാ​വി​ലെ ജോ​ളി​യു​ടെ കാ​ര്‍ ​കസ്റ്റ​ഡി​യി​ലെ​ടു​ത്തശേഷം നടത്തിയ പരിശോധനയിലാണ് കാറിനുള്ളിലെ ര​ഹ​സ്യ അ​റ​യി​ല്‍നിന്നും വി​ഷം പോ​ലീ​സ് ക​ണ്ടെ​ത്തി​യത്. വി​ഷ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷ​മേ സ​യ​നൈ​ഡാ​ണോ എ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​യൂ എ​ന്നാ​ണ് പൊ​ലീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കാ​റി​ന്‍റെ ഡ്രൈ​വ​ര്‍ സീ​റ്റി​ന് ഇ​ട​തു ഭാ​ഗ​ത്താ​യി ഡാ​ഷ് ബോ​ര്‍​ഡി​ന് സ​മീ​പം ര​ഹ​സ്യ അ​റ​യു​ണ്ടാ​ക്കി​യാ​ണ് ജോ​ളി വി​ഷം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ്ര​ത്യേ​കം ക​വ​റു​ക​ളാ​ക്കി​യ നി​ല​യി​ലാ​ണ് വി​ഷം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കാ​റി​നു​ള്ളി​ല്‍ സ​യ​നൈ​ഡ് സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് ജോ​ളി പൊലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. തുടര്‍ന്ന്, അ​ന്വേ​ഷ​ണ സം​ഘം കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കാ​റി​നു​ള്ളി​ല്‍ നി​ന്നും ല​ഭി​ച്ച മു​ഴു​വ​ന്‍ വ​സ്തു​ക്ക​ളും ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി ജോ​ളി ഈ ​കാ​റാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. 

അതേസമയം, ചോദ്യം ചെയ്യലില്‍ സുഹൃത്ത്‌ ജോണ്‍സനെതിരെ ജോളി മൊഴി നല്‍കി. സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വയ്ക്കാന്‍ ജോണ്‍സണാണ് തന്നെ സഹായിച്ചിരുന്നത് എന്നാണ് ഇപ്പോള്‍ ജോളി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. 

എന്നാല്‍, കൊല്ലപ്പെട്ട അന്നമ്മയുടെയും സിലിയുടെയും 50 പവന്‍ സ്വര്‍ണ്ണത്തിനായുള്ള തിരച്ചില്‍ പൊലീസ് ഇപ്പോഴും തുടരുകയാണ്. 

കൂടാതെ, തുടര്‍ച്ചയായി ജോളി മൊഴിമാറ്റിപ്പറയുന്നതിനാല്‍ ജോണ്‍സനെ വീണ്ടും അ​ന്വേ​ഷ​ണ സം​ഘ൦ ചോദ്യം ചെയ്യും.