KSEB: കലിപ്പടങ്ങാതെ കെ.എസ്.ഇ.ബി; വീണ്ടും ആർ.ടി.ഒ. ഓഫീസിന്റെ ഫ്യൂസ് ഊരി

 KSEB remove fuse of RTO office: കുടിശ്ശിക അടയ്ക്കാനുണ്ടെന്ന കാരണം കാണിച്ചാണ് ഫ്യൂസ് ഊരിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 1, 2023, 01:13 PM IST
  • മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ഓഫീസിന്റെ ഫ്യൂസ് ആണ് ഊരിയത്.
  • വിവിധ മാസങ്ങളിലായി 57,000 രൂപ വൈദ്യുതി ബില്ലായി അടക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
KSEB: കലിപ്പടങ്ങാതെ കെ.എസ്.ഇ.ബി; വീണ്ടും ആർ.ടി.ഒ. ഓഫീസിന്റെ ഫ്യൂസ് ഊരി

കണ്ണൂർ: മാസങ്ങളായി ബില്ലടക്കാത്തതിന്റെ കാരണത്താൽ ആർ.ടി.ഒ. ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി.  മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ഓഫീസിന്റെ ഫ്യൂസ് ആണ് ഊരിയത്. വിവിധ മാസങ്ങളിലായി 57,000 രൂപ വൈദ്യുതി ബില്ലായി അടക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിശദീകരണം. വയനാട് ജില്ലയിൽ കെ.എസ്.ഇ.ബി അവരുടെ വാഹനത്തിന് മുകളിൽ തോട്ടി കെട്ടി വെച്ച് കൊണ്ടു പോയി എന്നു ചൂണ്ടിക്കാട്ടി ആർ.ടി.ഒ. പിഴ ഈടാക്കിയിരുന്നു.

ALSO READ: അന്ന് കൊലയാളികൾ സുധാകരന്റെ തൊട്ടടുത്ത് എത്തി; വെളിപ്പെടുത്തലുകൾ തുടർന്ന് ശക്തിധരൻ

ഇതിന് തൊട്ടുപിന്നാലെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി ആർ.ടി.ഒ. ഒഫീസിന്റെ ഫ്യൂസും ഊരി. ഇതായിരുന്നു  കെ.എസ്.ഇ.ബിയും ആർ.ടി.ഒയും തമ്മിലുള്ള തർക്കത്തിന്റെ തുടക്കം. ഇതിനുശേഷം, ബില്ല് കുടിശ്ശികയായിക്കിടക്കുന്ന ആർ.ടി.ഒ. ഓഫീസുകളുടെ ഫ്യൂസുകൾ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി ഊരുന്ന കാഴ്ചയാണ് കണ്ടത്. അത്തരത്തിൽ കാസർകോട് കറന്തക്കാട്ടെ ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ് ഓഫീസിലേക്കുള്ള വൈദ്യുതിബന്ധം കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി.

വിച്ഛേദിച്ചിരുന്നു. കറന്തക്കാട്ടെ ഓഫീസിലെത്തിയ കെ.എസ്.ഇ.ബി. അധികൃതർ കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെയാണ് ഫ്യൂസ് ഊരിയത്. രണ്ടുമാസത്തെ ബിൽ തുകയായ 23,000 രൂപയാണ് കുടിശ്ശികയായുണ്ടെന്നാണ് കെ.എസ്.ഇ.ബി. വ്യക്തമാക്കുന്നത്. എ.ഐ. ക്യാമറാ പ്രവർത്തനങ്ങളൊക്കെ നിരീക്ഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് മട്ടന്നൂർ ആർ.ടി.ഒ. ഓഫീസ്. ഈ ഓഫീസിന്റെ ഫ്യൂസാണ് ഇപ്പോൾ ഊരിയത്. നിലവിൽ ഓഫീസിന്റെ പ്രവർത്തനമാകെ നിലച്ച നിലയിലാണ്. ഈ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓഫീസുകളുടേയും പ്രവർത്തനം നിലച്ച മട്ടാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News