പാലക്കാട്: ഗതാഗത വകുപ്പുമന്ത്രി കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നത് വൈകുന്നതിന് കാരണമായി നടത്തിയ പ്രസ്താവന വാസ്തവ വിരുദ്ധവും പൊതു ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് കെഎസ്ആർടിസി എംപ്ലോയീസ് സംഘ്. പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.
എല്ലാ മാസവും ഒന്നാം തിയതി കെഎസ്ആർടിസിയിൽ ശമ്പളം നൽകുമെന്ന് പറഞ്ഞ മന്ത്രി പന്ത്രണ്ടാം തിയതി നടന്ന ജീവനക്കാരുടെ പ്രതിഷേധം മൂലമാണ് നവംബറിലെ ശമ്പളം ഇനിയും കൊടുക്കാൻ സാധിക്കാതിരുന്നതെന്ന് പറഞ്ഞത് വസ്തുതകൾക്ക് നിരക്കാത്തതാണ്.
ALSO READ: കൈത്താങ്ങായി മമ്മൂട്ടി; ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയറുകളെത്തിക്കും
സർവീസിൽ നിന്ന് വിരമിച്ചവരെ എല്ലാ മാനദണ്ഡവും മറി കടന്ന് പ്രമോഷൻ തസ്തികകളിൽ പിൻവാതിൽ നിയമനം നടത്തുന്നതിനെതിരെയാണ് പന്ത്രണ്ടാം തിയതി പ്രതിഷേധം നടത്തിയത്. ചീഫ് ഓഫീസിൽ അന്നേ ദിവസം ആരുടേയും ഡ്യൂട്ടി തടസപ്പെടാത്ത സ്ഥിതിക്ക് എന്തിനാണ് ഗതാഗത മന്ത്രി ഇത്തരമൊരു പ്രസ്താവനക്ക് തുനിഞ്ഞതെന്ന് വ്യക്തമാക്കണം.
ഇപ്പോഴും മന്ത്രി പ്രസ്താവനയിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ അന്നേ ദിവസത്തെ ചീഫ് ഓഫീസ് ജീവനക്കാരുടെ പഞ്ചിംഗ് വിവരങ്ങൾ പുറത്തു വിടാൻ തയ്യാറാവണം. പണിയെടുക്കുന്ന തൊഴിലാളിക്ക് ശമ്പളം കിട്ടാത്തതിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശം പോലും കമ്മ്യൂണിസ്റ്റ് ഭരണത്തിൽ നിഷേധിക്കപ്പെട്ടോ എന്ന് മന്ത്രി വ്യക്തമാക്കണം.
ALSO READ: സിദ്ധ യോഗവും ശിവയോഗവും ഒരുമിച്ച്; ഈ ആറ് രാശിക്കാർക്ക് അപൂർവ നേട്ടങ്ങൾ
ശമ്പളം അനിശ്ചിതമായി വൈകുന്നത് തുടർന്നാൽ ഇനിയും ശക്തമായ പ്രക്ഷോഭസമരങ്ങൾക്ക് എംപ്ലോയീസ് സംഘ് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. അടുത്ത രണ്ടുമൂന്നു മാസത്തിനകം എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകാനുള്ള ഏർപ്പാടുകൾ തുടങ്ങുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. എല്ലാ പഠനങ്ങളും പറയുന്നത് കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം കൂട്ടണം എന്നാണെന്നും കെഎസ്ആർടിസിയുടെ കടമുറികൾ വാടകയ്ക്ക് നൽകുന്നതിലൂടെ വരുമാനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.