യുഡിഎഫില്‍ നിന്നും കേരള കോണ്‍ഗ്രസ് ജോസ് പക്ഷം പുറത്തുപോയത് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍.
കേരളത്തില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം എന്നതില്‍ തര്‍ക്കമില്ല. ഇത് സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശാഭിമാനിയിലെ ലേഖനത്തിലെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു.
Also Read: പിന്നോട്ടില്ല, യു.ഡി.എഫുമായി ഇനി ചര്‍ച്ചയില്ല, ജോസ് കെ. മാണി
ജോസ് കെ മാണിക്ക് മുന്നില്‍ എല്‍ഡിഎഫ് വാതില്‍ തുറക്കുമോ എന്നതടക്കമുളള കാര്യങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമേ തീരുമാനിക്കൂവെന്നും എ വിജയരാഘവന്‍ അറിയിച്ചു.
ജോസ് കെ മാണി നിലവില്‍ യുഡിഎഫിന് പുറത്താണെങ്കിലും സ്വന്തം നിലപാട് അദ്ദേഹം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. യുഡിഎഫ് വിട്ടവര്‍ നിലപാട് വ്യക്തമാക്കിയാല്‍ എല്‍ഡിഎഫ് അഭിപ്രായം പറയുമെന്നും. തങ്ങളെ സമീപിച്ചെന്ന് ജോസ് കെ മാണി ഇതുവരെയും പറഞ്ഞിട്ടില്ലല്ലോയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.