പിന്നോട്ടില്ല, യു.ഡി.എഫുമായി ഇനി ചര്‍ച്ചയില്ല, ജോസ് കെ. മാണി

  കെ. എം.  മാണിയുടെ പ്രസ്ഥാനമായ കേരളാ കോണ്‍ഗ്രസിലെ ജോസ് കെ മാണി  വിഭാഗത്തെ  യു.ഡി.എഫില്‍ നിന്നു൦ പുറത്താക്കിയത്   ജോസ് പക്ഷത്തിന് തികച്ചു അപ്രതീക്ഷിതമായ  ഒന്നായിരുന്നു.

Last Updated : Jul 2, 2020, 11:04 AM IST
 പിന്നോട്ടില്ല, യു.ഡി.എഫുമായി ഇനി ചര്‍ച്ചയില്ല, ജോസ് കെ. മാണി

കോട്ടയം:  കെ. എം.  മാണിയുടെ പ്രസ്ഥാനമായ കേരളാ കോണ്‍ഗ്രസിലെ ജോസ് കെ മാണി  വിഭാഗത്തെ  യു.ഡി.എഫില്‍ നിന്നു൦ പുറത്താക്കിയത്   ജോസ് പക്ഷത്തിന് തികച്ചു അപ്രതീക്ഷിതമായ  ഒന്നായിരുന്നു.

UDF നടപടി സ്വീകരിക്കും എന്ന സൂചന ലഭിച്ചിരുന്നുവെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും എന്ന് ജോസ് പക്ഷം കരുതിയി രുന്നില്ല.  തികച്ചും അപ്രതീക്ഷിതമായിരുന്നു  UDF നടപടികള്‍ എന്ന്  ജോസ് കെ മാണിയുടെ പ്രതികരണത്തില്‍ നിന്നും  വ്യക്തമായിരുന്നു.
  
അതേസമയം,  ബുധന്നഴ്ച നടന്ന നേതൃയോഗത്തിന് ശേഷം UDF നിലപാട് മയപ്പെടുത്തുമ്പോഴും ഉറച്ച് നിൽക്കുകയാണ് ജോസ് കെ മാണി.   യു.ഡി.എഫുമായി ഇനി ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നുന്നും തീരുമാനത്തി നിന്നും പിന്നോട്ടില്ല എന്നും ജോസ് കെ മാണി വ്യക്തമാക്കി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചാൽ ജോസ് വിഭാഗത്തിന് പാര്‍ട്ടിയിലേയ്ക്ക് മടങ്ങിവരാമെന്നാണ്  യുഡിഎഫിന്‍റെ  സമ്പൂർണ്ണ യോഗത്തിന് ശേഷം രമേശ് ചെന്നിത്തല പറഞ്ഞത്.  എന്നാല്‍ ഇത് ഒരു സാങ്കേതികമായ തിരുത്തല്‍ മാത്രമാണെന്നും  രാഷ്ട്രീയമായല്ലെന്നും ജോസ് കെ. മാണി പറഞ്ഞു. കൂടാതെ,  കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

കെ.എം മാണിയുടെ പ്രസ്ഥാനത്തെ പുറത്താക്കിയത് അനീതിയാണെന്ന പ്രതീതി പൊതുവെ ഉണ്ടായിട്ടുണ്ട്.  ഈ അവസരം  മുതലാക്കാനാണ്  ജോസ് കെ. മാണിയുടെ നീക്കം.  യുഡിഎഫ്  കാട്ടിയത് അനീതിയാണെന്ന വികാരം പ്രവര്‍ത്തകരിലേക്ക് എത്തിക്കുകയാണ് പ്രധാന ലക്ഷ്യം.  ജില്ലകളില്‍ പ്രധാന നേതാക്കളുടെ യോഗം വിളിച്ചു കൂട്ടി ഭാവി നടപടികള്‍  തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന തിനുള്ള  നടപടികള്‍ ജോസ് കെ. മാണി വിഭാഗം തുടങ്ങിക്കഴിഞ്ഞു. 

ഇതോടെ യു.ഡി.എഫുമായി ഇണങ്ങാനുള്ള എല്ലാ സാധ്യതകളും ജോസ് കെ. മാണി തള്ളിക്കളയുകയാണ് എന്നാണ് നിലവില്‍ ജോസ് കെ മാണി സ്വീകരിക്കുന്ന നടപടികള്‍  സൂചിപ്പിക്കുന്നത്.

 

Trending News