Adventure tourism: സാഹസിക വിനോദ കേന്ദ്രങ്ങൾക്ക് ലൈസൻസ് നിർബന്ധം; ലൈസൻസില്ലാത്തവ അടച്ചുപൂട്ടാൻ നിർദേശം

Adventure tourism In Kerala: ലൈസൻസ് നേടാത്ത സാഹസിക വിനോദ സ്ഥാപനങ്ങൾ തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ അധികാര പരിധിയിലുണ്ടെങ്കിൽ അത്തരം സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

Written by - Zee Malayalam News Desk | Last Updated : Jun 20, 2023, 01:46 PM IST
  • സാഹസിക വിനോദ സ്ഥാപനങ്ങൾക്ക് നിർബന്ധമായി ലൈസൻസ് ഉണ്ടായിരിക്കണം
  • നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നിയമ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു
  • ലൈസൻസ് നേടാത്ത സാഹസിക വിനോദ സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി
Adventure tourism: സാഹസിക വിനോദ കേന്ദ്രങ്ങൾക്ക് ലൈസൻസ് നിർബന്ധം; ലൈസൻസില്ലാത്തവ അടച്ചുപൂട്ടാൻ നിർദേശം

ഇടുക്കി: ജില്ലയിലെ എല്ലാ സാഹസിക വിനോദ സ്ഥാപനങ്ങൾക്കും നിർബന്ധമായി ലൈസൻസ് ഉണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടർ. വിവിധ സാഹസിക വിനോദകേന്ദ്രങ്ങളിൽ എത്തുന്ന ആളുകളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.

കേരള അഡ്വഞ്ചർ പ്രൊമോഷൻ സൊസൈറ്റി പരിശോധന നടത്തി അംഗീകാരം ലഭിച്ച എട്ട് സ്ഥാപനങ്ങൾ മാത്രമാണ് നിലവിൽ ഇടുക്കി ജില്ലയിലുള്ളത്. സാഹസിക വിനോദ സഞ്ചാര മേഖലയിൽ സിപ്പ് ലൈൻ, ഹൈഡ്രജൻ ബലൂൺ, ബോട്ട് സവാരി, ഓഫ് റോഡ് ജീപ്പ് സവാരി, ട്രെക്കിങ്ങ്, വാട്ടർ സ്പോർട്ട്സ്, പാരാ സൈലിങ്ങ്, തുടങ്ങിയവ നടത്തുന്ന സ്ഥാപനങ്ങൾ രണ്ട് മാസത്തിനുള്ളിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി നൽകുന്ന ലൈസൻസ് നേടിയിരിക്കണം.

നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നിയമ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. ലൈസൻസ് നേടാത്ത സാഹസിക വിനോദ സ്ഥാപനങ്ങൾ തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ അധികാര പരിധിയിലുണ്ടെങ്കിൽ അത്തരം സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News