ലൈഫ് മിഷന്‍;കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍;റെഡ് ക്രെസന്റിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടോയെന്ന് പരിശോധിക്കുന്നു!

ലൈഫ് മിഷനിലെ ഇടപാടുകളില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നു.

Last Updated : Aug 22, 2020, 12:52 PM IST
  • ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറില്‍ ഒപ്പിടുന്നതിനായി എത്തിയ ഉദ്യോഗസ്ഥന്‍റെ വിസയും പരിശോധിക്കും
  • വിദേശ സംഭാവന സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍‌കൂര്‍ അനുമതി വങ്ങണമായിരുന്നു.
  • റെഡ് ക്രെസന്റിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടോ എന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നു
  • റെഡ് ക്രോസിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്
ലൈഫ് മിഷന്‍;കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍;റെഡ് ക്രെസന്റിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടോയെന്ന് പരിശോധിക്കുന്നു!

ന്യൂഡല്‍ഹി:ലൈഫ് മിഷനിലെ ഇടപാടുകളില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നു.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് എമിരേറ്റ്സ് റെഡ് ക്രെസന്റിന് അനുമതിയുണ്ടോ എന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പരിശോധന നടത്തുകയാണ്.

ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറില്‍ ഒപ്പിടുന്നതിനായി എത്തിയ ഉദ്യോഗസ്ഥന്‍റെ വിസയും പരിശോധിക്കും,
ഇതില്‍ വിസാ ചട്ട ലംഘനം നടന്നെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന,
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപെട്ട് സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയ വിശദീകരണത്തില്‍ വിദേശകാര്യമന്ത്രാലയം തൃപ്തരല്ല എന്നാണ് വിവരം.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച്ചയുണ്ടായി എന്ന വിലയിരുത്തലിലാണ് കേന്ദ്രസര്‍ക്കാര്‍.

വിദേശ സംഭാവന സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍‌കൂര്‍ അനുമതി വങ്ങണമായിരുന്നെന്നും വിഷയത്തില്‍ അന്വേഷണം 
അനിവാര്യമാണെന്നും നേരത്തെ തന്നെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു,

ഈ അന്വേഷണത്തിന്റെ ഭാഗമായാണ് റെഡ് ക്രെസന്റിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടോ എന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ 
പരിശോധിക്കുന്നത്.

Also Read:ലൈഫ് മിഷനില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു;സംസ്ഥാനത്തോട് വിശദ വിവരങ്ങള്‍ കേന്ദ്രം ആവശ്യപെട്ടു!

ഇത് സംബന്ധിച്ചുള്ള ആദ്യഘട്ട പരിശോധനകള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്,രാജ്യത്ത് ആഭ്യന്തര വകുപ്പിന്‍റെ അനുമതിയില്ലാതെ 
വിദേശ സന്നദ്ധ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല,എഫ് സി ആര്‍ എ നിയമപ്രകാരം ഇതിന്‍റെ രജിസ്ട്രേഷനും നടത്തണം.
അതുകൊണ്ട് കൂടിയാണ് റെഡ് ക്രെസന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നത്.

അതേസമയം റെഡ് ക്രോസിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്‌,ഈ അനുമതി റെഡ് ക്രെസന്റിന് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ മതിയാകുമോ 
എന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്, റെഡ് ക്രോസിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് 
അതിന്‍റെ മറ്റൊരു പേരില്‍ സന്നദ്ധ സംഘടനയായി റെഡ് ക്രെസന്റ് രൂപം കൊണ്ടത്‌.
സംസ്ഥാന സര്‍ക്കാര്‍ റെഡ് ക്രെസന്റുമായി ചേര്‍ന്ന് നടപ്പിലാക്കിയ ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷന്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ 
പ്രതി സ്വപ്നാ സുരേഷിന്‍റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ്‌ ലൈഫ് മിഷന്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് വിശദീകരണം ചോദിച്ചത്.
സംസ്ഥാനം നല്‍കിയ വിശദീകരണത്തില്‍ അവ്യക്തതകള്‍ ഉള്ള സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത്.

Trending News