Kerala Budget 2024 Live : മദ്യം, വൈദ്യുതി വില ഉയരും, ക്ഷേമ പെൻഷൻ വർധനയില്ല, റെബ്ബറിന് പേരിന് താങ്ങുവില ഉയർത്തി; ബജറ്റ് അവതരണം പൂർത്തിയായി

Kerala Budget 2024 Live Update : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മൂന്നാം ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 5, 2024, 12:14 PM IST
Live Blog

Kerala Budget 2024 Presentation Live Updates : 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. ക്ഷേമ പെൻഷൻ വർധനയില്ലെന്ന് ധനമന്ത്രി അറിയിച്ചു. കേരളം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള പിണറായി വിജയൻ സർക്കാരിന്റെ പദ്ധതികൾ എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ജനം. ഇന്ന് ഫെബ്രുവരി അഞ്ചിന് രാവിലെ ഒമ്പത് മണി മുതൽലാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ സമ്പൂർണ ബജറ്റാണിത്.

5 February, 2024

  • 12:15 PM

    Kerala Budget 2024 Major Updates : കാരുണ്യ സുരക്ഷാ പദ്ധതി  678.54 കോടി. മെഡിക്കൽ കോളജിലൂടെ സമഗ്രവികസനത്തിനായി 217.45 കോടി. ആർദ്രം പദ്ധതിക്ക് 28.88 കോടി. അഞ്ചു പുതിയ നേഴ്സിങ് കോളജുകൾ തുടങ്ങും. കനിവ് പദ്ധതിക്ക് 80 കോടി. ലബോറട്ടറി നവീകരണം ഏഴു കോടി. മലബാർ കാൻസർ സെന്ററിന് 28 കോടി

  • 12:15 PM

    Kerala Budget 2024 Updates : ചലച്ചിത്ര അക്കാദമിയുടെ വികസനത്തിന് 14 കോടി. കലയും രാഷ്ട്രീയവുമായ മേഖലയ്ക്ക് 170.5 കോടി. കല സാംസ്കാരിക പ്രവർത്തനത്തിന് 170.49 കോടി. എകെജി മ്യൂസിയം 3.75 കോടി. പ്രാദേശിക മ്യൂസിയം പദ്ധതിക്ക് 10 കോടി. കലാമണ്ഡലത്തിന് 19.5 കോടി

  • 11:30 AM

    Kerala Budget 2024 Updates : പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032 കോടി. സ്കൂളിൽ സൗജന്യ യൂണിഫോം വിതരണത്തിന് 155 കോടി. എല്ലാ ജില്ലയിലും ഒരു മോഡൽ സ്കൂൾ വീതം നിർമ്മിക്കും. സ്കൂളിൽ ഉച്ചഭക്ഷണം പദ്ധതിക്കായി 352.14 കോടി

  • 11:15 AM

    Kerala Budget 2024 Updates : ഗതാഗത മേഖലയിൽ 1976 കോടി. തുറമുഖം കൂടെ വികസനത്തിനായി 39.9 കോടി. ഗ്രാമീണ റോഡുകൾ ഉൾപ്പെടെയുള്ള വികസനത്തിന്  1000 കോടി. സംസ്ഥാന പാതയ്ക്കായി 72 കോടി. പൊതുവരാത്ത കീഴിലുള്ള നിർമ്മാണത്തിന് 50 കോടി. പാലങ്ങൾക്കായി 50 കോടി

  • 11:15 AM

    Kerala Budget 2024 Updates : കശുവണ്ടി മേഖലയ്ക്ക് 54 കോടി. കയർ മേഖലയ്ക്ക് 107.6 കോടി. ഖാദി വ്യവസാനത്തിന് 14.8 കോടി. മണ്ണ് സംരക്ഷണത്തിന് 89 കോടി. പ്ലാന്റേഷൻ മേഖലയ്ക്കായി 10 കോടി

  • 11:15 AM

    Kerala Budget 2024 Updates : മേക്ക് ഇൻ കേരളത്തിനായി 1829 കോടി. കേരള സ്പൈസ് ആൻഡ് പാർക്കിന്റെ വികസനത്തായി 52 കോടി

  • 11:00 AM

    Kerala Budget 2024 Updates : സാമൂഹിക സൂരക്ഷാ പെൻഷൻ വർധനയില്ല. എന്നാൽ. തുക കൃത്യമായി നൽകാൻ സംസ്ഥാന സർക്കാർ പ്രത്യേക നടപടി സ്വീകരിക്കും. കേന്ദ്രം നൽകേണ്ടത് കൃത്യമായി നൽകുന്നില്ലെന്ന് ധനമന്ത്രി

  • 10:45 AM

    Kerala Budget 2024 Major Updates : കാർഷിക മേഖലയ്ക്ക് 1698 കോടി

  • 10:45 AM

    Kerala Budget 2024 Updates : കേരള ബ്രാൻഡ് മാദ്യങ്ങൾ കയറ്റി അയക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികളിലേക്ക് സർക്കാർ കടക്കും

  • 10:45 AM

    Kerala Budget 2024 Updates : ആലപ്പുഴ കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക നിവരണത്തിനായി 585.85 കോടി രൂപ. ഹരിത കേരളം വഴി കുളങ്ങൾ നവീകരിക്കുന്നതിന് 7.5 കോടി. രണ്ടാം കുട്ടനാട് പാക്കേജിന് 100 കോടി

  • 10:45 AM

    Kerala Budget 2024 Updates : സഹകരണ മേലെ ഒളിഞ്ഞും തെളിഞ്ഞും തകർക്കാനുള്ള ശ്രമം കേന്ദ്രസർക്കാരിന്റെ ഭാഗത്തുണ്ടാകുന്നു. സഹകരണ മേഖലക്കായി 134.4കോടി

  • 10:45 AM

    Kerala Budget 2024 Updates : ശബരിമല മാസ്റ്റർ പ്ലാൻ 27.6 കോടി

  • 10:45 AM

    Kerala Budget 2024 Updates : വിവിധ ഡാമുകളുടെ പുനരുദ്ധാരണ പദ്ധതിക്കായി 20 കോടി. ഇടുക്കി ഡാം ടൂറിസം മേഖലയിൽ വികസിപ്പിക്കുന്നതിനായി 5 കോടി

  • 10:45 AM

    Kerala Budget 2024 Updates : സുഗന്ധവ്യഞ്ജന പദ്ധതിക്ക് 4.6കോടി. ഹരിത കേരളം വഴി കുളങ്ങൾ നവീകരിക്കുന്നതിന് 7.5 കോടി

  • 10:30 AM

    Kerala Budget 2024 Updates : എകെജി മ്യൂസിയത്തിന് മൂന്ന് കോടി രൂപ

  • 10:30 AM

    Kerala Budget 2024 Updates : സ്വച്ച് ഭാരതനായി  7.5 കോടി

  • 10:15 AM

    Kerala Budget 2024 Updates : റബ്ബറിന്റെ താങ്ങുവില 180 രൂപയായി വർധിപ്പിച്ചു

  • 10:15 AM

    Kerala Budget 2024 Updates : ലൈഫ് പദ്ധതിക്കായി 1132 കോടി

  • 10:15 AM

    Kerala Budget 2024 Updates : തൊഴിലുറപ്പിനായി 130 കോടി രൂപ

  • 10:00 AM

    Kerala Budget 2024 Updates : 2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കും. ഇതിനായി 50 കോടി രൂപ അനുവദിച്ചു

  • 10:00 AM

    Kerala Budget 2024 Updates : തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ്റ്റാൻഡ് നവീകരണത്തിനായി 10 കോടി

  • 10:00 AM

    Kerala Budget 2024 Updates : ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതി നടപ്പിലാക്കും. ഇതിനായി ചട്ടങ്ങളിൽ മാറ്റം വരുത്തും. തൃശ്ശൂരിലെ സുവോളജി പാർക്ക് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി 6 കോടി. കോഴിക്കോട് ടൈഗർ പാർക്ക് സ്ഥാപിക്കും. മൃഗപരിപാലനത്തിനായി 535.9 കോടി

  • 10:00 AM

    Kerala Budget 2024 Updates : തീരദേശ വികസനത്തിന് 156 കോടി. പൊഴിയൂർ വികസന പ്രവർത്തനത്തിന് അഞ്ച് കോടി. മത്സ്യഫെഡിന് 3 കോടി. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസ പദ്ധതിയായ പുനർഗ്രഹത്തിന്  40 കോടി രൂപ. മത്സ്യത്തൊഴിലാളികൾക്ക് അപകടം ഇൻഷുറൻസ് 11. 8 കോടി

  • 10:00 AM

    Kerala Budget 2024 Updates : ക്ഷീര വികസനം - 150.25 കോടി രൂപ

  • 09:45 AM

    Kerala Budget 2024 Updates : കായികമേഖലയിൽ സമഗ്ര വികസനം കൊണ്ടുവരും. ഇതിലൂടെ 10,000 തൊഴിലവസരം സൃഷ്ടിക്കും

  • 09:45 AM

    Kerala Budget 2024 Updates : കാർഷിക മേഖലയ്ക്ക് 1698 കോടി. നാളികേര വികസനത്തിന് 68 കോടി രൂപ വകയിരുത്തും

  • 09:45 AM

    Kerala Budget 2024 Updates : കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റും. ലീപ് സെൻ്ററിന് 10 കോടി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം നടപ്പിലാക്കും

  • 09:45 AM

    Kerala Budget 2024 Updates : കേരളത്തെ മികച്ച ഡെസ്റ്റിനേഷൻ ടൂറിസം ആക്കും. സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങൾ സ്ഥാപിക്കും. 5000 കോടി രൂപ ടുറിസത്തിന്. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മെച്ചപ്പെടുത്തും.

  • 09:45 AM

    Kerala Budget 2024 Updates : അടുത്തവർഷം 25 സ്വകാര്യ വ്യവസായ ശാലകൾക്ക് അനുമതി നൽകാൻ കഴിയും

  • 09:30 AM

    Kerala Budget 2024 Updates : ഡിജിറ്റൽ സർവകലാശാലയ്ക്ക് 10 കോടി

  • 09:30 AM

    Kerala Budget 2024 Live Updates : നികുതി വരുമാനം വർദ്ധിച്ചു. അടുത്ത സാമ്പത്തിക വർഷം നികുതി വരുമാനം ഇരട്ടിയാകുമെന്ന് പ്രതീക്ഷ. നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ അനുമോദനം

  • 09:30 AM

    Kerala Budget 2024 Live Updates : കേരളീയത്തിനായി 10 കോടി രൂപ. കേരളീയം പരിപാടിയുമായി സംബന്ധിച്ച സമ്മാദാനങ്ങൾക്ക് പത്ത് ലക്ഷം രൂപ വകയിരുത്തു

  • 09:30 AM

    Kerala Budget 2024 Live Updates : കേര പദ്ധതിയ്ക്ക് 3000 കോടി

  • 09:15 AM

    Kerala Budget 2024 Live Updates : ട്രഷറി പൂർണ്ണസമയവും പ്രവർത്തനസജ്ജമാണ്. കേന്ദ്ര അവഗണന തുറന്നാൽ പ്ലാൻ ബിയുമായി മുന്നോട്ടു പോകും

  • 09:15 AM

    Kerala Budget 2024 Live Updates : ചൈനീസ് മോഡൽ ഡെവലെപ്പ്മെന്റ് സോൺ കേരളത്തിൽ കൊണ്ടുവരും

  • 09:15 AM

    Kerala Budget 2024 Live Updates : കൊച്ചിൻ ഷിപ്പിയാർഡിന് 500 കോടി രൂപ മാറ്റിവെക്കും

  • 09:15 AM

    Kerala Budget 2024 Live Updates : കെ-റെയിലിനായി കേന്ദ്രവുമായിട്ടുള്ള ചർച്ച തുടരും

  • 09:15 AM

    Kerala Budget 2024 Live Updates : തിരുവനന്തപുരത്ത് മെട്രോ എത്തും. കേന്ദ്ര അനുമതി ഉടൻ ലഭിക്കും

  • 09:15 AM

    Kerala Budget 2024 Latest Updates : കെ-റെയിൽ നടപ്പിലാക്കാനുള്ള ശ്രമം കേരളം തുടുരമെന്ന് ധനമന്ത്രി

  • 09:15 AM

    Kerala Budget 2024 Latest Updates : ബജറ്റിൽ വിഴിഞ്ഞത്ത് വലിയ പ്രതീക്ഷ- വിഴിഞ്ഞം തുറമുഖം മെയിൽ തുറക്കും വിഴിഞ്ഞത്തെ പ്രത്യേക ഹബ്ബാക്കി മാറ്റും. ഭാവി കേരളത്തിന്റെ വികസനത്തിന്റെ കവാടമാണ് വിഴിഞ്ഞമെന്ന് ധനമന്ത്രി. 

  • 09:15 AM

    Kerala Budget 2024 Latest Updates : മെഡിക്കൽ ഹബ്ബായി കേരളത്തെ മാറ്റും. മൂന്നുവർഷത്തിനകം മൂന്നുലക്ഷം കോടിയുടെ വികസനം

  • 09:00 AM

    Kerala Budget 2024 Updates : എട്ട് വർഷം മുമ്പുള്ള കേരളമല്ല ഇപ്പോൾ. ആളോഹരി വരുമാനത്തിൽ അടക്കം കേരളം മുന്നിൽ. പശ്ചാത്തല വികസനത്തിൽ വലിയ പുരോഗതിയെന്ന് ധനമന്ത്രി

  • 09:00 AM

    Kerala Budget 2024 Updates : കേരളത്തിന്റെ മാതൃക മതിനിരപേക്ഷതയുടേത്. 

  • 09:00 AM

    Kerala Budget 2024 Updates : കേരളത്തിന്റെ സൂര്യോദയ സമ്പദ്ഘടനയായി. സംസ്ഥാനം കേരള വിരദ്ധരെ നിരാശരാക്കിയെന്ന് കെ.എൻ ബാലഗോപാൽ

  • 09:00 AM

    Kerala Budget 2024 Updates : 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണം ഉടൻ. മന്ത്രി കെ.എൻ ബാലഗോപാൽ അന്തിമ സ്റ്റേറ്റ്മെന്റ് സമർപ്പിച്ചു

  • 08:45 AM

    Kerala Budget Session: ബജറ്റ് പ്രസംഗം ആരംഭിച്ചു

  • 08:45 AM

    Kerala Budget Updates: ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിയമസഭയിലെത്തി

  • 08:30 AM

    Kerala Budget Expectations:  ബജറ്റ് പ്രസംഗം രാവിലെ 9-ന്, ക്ഷേമ പെൻഷൻ അടക്കമുള്ളവ വർധിക്കുമോ? സാധാരണക്കാർക്ക് പേടിക്കേണ്ടതില്ലെന്ന് ധനമന്ത്രിയുടെ പ്രസ്താവന

  • 08:30 AM

    Kerala Budget Presentation Today: ഉദ്യോഗസ്ഥർ ധനമന്ത്രിയുടെ വീട്ടിലെത്തി ബജറ്റ് കോപ്പി കൈമാറി

  • 08:00 AM

    Kerala Budget 2024 Updates : ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കൊണ്ടുള്ള പ്രഖ്യാപനങ്ങളും ഇന്ന് ഉണ്ടായേക്കും

Trending News