Lok Sabha Election 2024: ലോക്‌സഭാ തെരഞ്ഞെടുപ്പ്: മീഡിയ മോണിറ്ററിംഗ് സെല്‍ പ്രവര്‍ത്തനം തുടങ്ങി

സ്ഥാനാര്‍ഥികളുടെ പ്രചാരണ പരസ്യങ്ങള്‍ പരിശോധിച്ച് അനുമതി നല്‍കുന്നതിനും വിവിധ മാധ്യമങ്ങളിലൂടെയോ മറ്റോ ചട്ടലംഘനം ഉണ്ടായാൽ അത് കണ്ടെത്തുന്നതിനുമായി കളക്ടര്‍ ചെയര്‍മാനായി ഒരു മോണിറ്ററിംഗ് കമ്മിറ്റിയും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 21, 2024, 09:40 PM IST
  • പ്രചാരണവുമായി ബന്ധപ്പെട്ട് സാറ്റലൈറ്റ്, കേബിള്‍ വാര്‍ത്താ ചാനലുകള്‍, പത്രങ്ങള്‍, എഫ്.എം റേഡിയോകള്‍, സോഷ്യല്‍ മീഡിയ എന്നിവയിലെ ഉള്ളടക്കം മീഡിയാ മോണിറ്ററിംഗ് സെല്‍ 24 മണിക്കൂറും നിരീക്ഷിക്കും.
  • ചട്ടലംഘനം കണ്ടെത്തിയാല്‍ സമിതി പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.
Lok Sabha Election 2024: ലോക്‌സഭാ തെരഞ്ഞെടുപ്പ്: മീഡിയ മോണിറ്ററിംഗ് സെല്‍ പ്രവര്‍ത്തനം തുടങ്ങി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് സെല്‍ (എം.സി.എം.സി) പ്രവര്‍ത്തനം തുടങ്ങി. കളക്ട്രേറ്റിലെ നാലാം നിലയിലുള്ള മിനി കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള മീഡിയാ മോണിറ്ററിംഗ് സെല്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 

സ്ഥാനാര്‍ഥികളുടെ പ്രചാരണ പരസ്യങ്ങള്‍ പരിശോധിച്ച് അനുമതി നല്‍കുന്നതിനും വിവിധ മാധ്യമങ്ങളിലൂടെയോ മറ്റോ ചട്ടലംഘനം ഉണ്ടായാൽ അത് കണ്ടെത്തുന്നതിനുമായി കളക്ടര്‍ ചെയര്‍മാനായി ഒരു മോണിറ്ററിംഗ് കമ്മിറ്റിയും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ ആണ് കണ്‍വീനര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, ദൂരദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ എം. മുഹസിന്‍, ഐ,പി.ആര്‍.ഡി വെബ് ആന്റ് ന്യൂ മീഡിയ വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആശിഷ്, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനും മുഹമ്മദ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. 

ALSO READ: ആറ്റിങ്ങലിലെ വോട്ടർമാരെ അപമാനിച്ചു; അടൂർ പ്രകാശ് മാപ്പ് പറയണമെന്ന് എൽഡിഎഫ് ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം കമ്മിറ്റി

പ്രചാരണവുമായി ബന്ധപ്പെട്ട് സാറ്റലൈറ്റ്, കേബിള്‍ വാര്‍ത്താ ചാനലുകള്‍, പത്രങ്ങള്‍, എഫ്.എം റേഡിയോകള്‍, സോഷ്യല്‍ മീഡിയ എന്നിവയിലെ ഉള്ളടക്കം മീഡിയാ മോണിറ്ററിംഗ് സെല്‍ 24 മണിക്കൂറും നിരീക്ഷിക്കും. ചട്ടലംഘനം കണ്ടെത്തിയാല്‍ സമിതി പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. ഉദ്ഘാടന ചടങ്ങില്‍ എ ഡി എം പ്രേംജി സി,  ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സുധീഷ്, ഹുസൂര്‍ ശിരസ്തദാര്‍ എസ് രാജശേഖരന്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News