ആറ്റിങ്ങൽ : ആറ്റിങ്ങലിലെ വോട്ടർമാരെ അപമാനിച്ച അടൂർ പ്രകാശ് മാപ്പ് പറയണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം കമ്മിറ്റി. ഒന്നര ലക്ഷത്തിലധികം ഇരട്ട വോട്ടുകൾ ആറ്റിങ്ങൽ ലോകസഭ മണ്ഡലത്തിൽ ഉണ്ടെന്ന യുഡിഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ ആരോപണം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞിരിക്കുകയാണ്. അടൂർ പ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുഴുവൻ വോട്ടർ പട്ടികയും പരിശോധിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ തന്നെ വ്യക്തമാക്കിയെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി.
മണ്ഡലത്തിൽ ആകെയുള്ള പത്തു ലക്ഷത്തോളം വോട്ടുകൾ പരിശോധിച്ചപ്പോൾ 390 ഇരട്ട വോട്ടുകൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. അതുതന്നെ ബോധപൂർവ്വമായവ അല്ലെന്നും, അവ നേരത്തെ തിരിച്ചറിഞ്ഞു ഒഴിവാക്കാൻ നടപടി സ്വീകരിച്ചതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നുണ്ട്. ഇതോടെ ആറ്റിങ്ങലിലെ യുഡിഫ് സ്ഥാനാർഥിയുടെ ഒരു കളവുകൂടി പൊളിയുകയാണെന്നും തിരഞ്ഞെടുപ്പ് തോൽവി മുൻകൂട്ടി കണ്ടാവും യുഡിഎഫ് സ്ഥാനാർഥി വോട്ടർ പട്ടികക്കെതിരെ രംഗത്തു വന്നതെന്നും എൽഡിഎഫ് ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം കമ്മിറ്റി പരിഹസിച്ചു.
ALSO READ: സിഎഎ; അഞ്ച് ബഹുജന റാലികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും
ആറ്റിങ്ങൽ ലോകസഭ മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാരെ ആകെ അടൂർ പ്രകാശ് അപമാനിച്ചെന്നും അത് പാടില്ലായിരുന്നുവെന്നും എൽഡിഎഫ് വ്യക്തമാക്കി. ഒരു മണ്ഡലത്തിലെ വോട്ടർമാരെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് അദ്ദേഹം ചെയ്തത്. ഒരു തെളിവും ഇല്ലാതെ കേവലം ഭാവനയുടെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു ആരോപണം എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധനയിൽ വ്യക്തമായിരിക്കുകയാണ്. ആറ്റിങ്ങലിനോടോ, ആറ്റിങ്ങലിലെ ജനതയുമായോ ആത്മബന്ധം ഇല്ലാത്തതു കൊണ്ടാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കഴിയുന്നതെന്ന് എൽഡിഎഫ് ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഈ സാഹചര്യത്തിൽ ജനാധിപത്യവിശ്വാസികളെ അപമാനിച്ച യുഡിഎഫിന്റെ സ്ഥാനാർത്ഥി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം കള്ളാപ്രചാരണങ്ങൾ നടത്തുന്നതിൽ നിന്ന് വിലക്കാൻ അദ്ദേഹത്തിന്റെ പാർട്ടി നേതൃത്വം തയാറാകണം. ഇത്തരം ദുരരോപണങ്ങൾക്ക് മറുപടി നൽകാൻ ആറ്റിങ്ങലിലെ വോട്ടർമാർ തയാറെടുത്തു കഴിഞ്ഞു. നുണകൾ ഓരോന്നായി പൊളിയുന്ന സാഹചര്യത്തിൽ ജനങ്ങളെ ആകെ അപമാനിക്കുന്ന ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.