സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ല; തിരിച്ചടിയാകുമെന്നാണ് ബാർ ഉടമകൾ

മുപ്പതിരണ്ട് ലക്ഷം രൂപ ലൈസൻസ് ഫീസ് മുൻകൂർ കൊടുത്തിട്ടാണ് ഈ കച്ചവടം നടത്തുന്നതെന്നും ബാർ ഉടമകൾ പറയുന്നു

Written by - Zee Malayalam News Desk | Last Updated : Nov 23, 2022, 11:45 AM IST
  • വിലകുറഞ്ഞ മദ്യം കിട്ടാനില്ലെന്ന് ബാർ ഉടമകൾ
  • ടൂറിസം സീസൺ ആരംഭിച്ചതിനാൽ ഇത് തിരിച്ചടിയാകും
  • ഒരു മാസമായിട്ട് യാതൊരു മദ്യവും വരുന്നില്ല
സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ല; തിരിച്ചടിയാകുമെന്നാണ് ബാർ ഉടമകൾ

സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ലെന്ന് ബാർ ഉടമകൾ. ടൂറിസം സീസൺ ആരംഭിച്ചതിനാൽ ഇത് തിരിച്ചടിയാകുമെന്നും ബാർ ഉടമകൾ.  ‘ഒരു മാസമായിട്ട് യാതൊരു മദ്യവും വരുന്നില്ല. ഞങ്ങള് കയ്യിലുള്ള കുറച്ച് സ്റ്റോക്ക് ഒക്കെ വെച്ച് എങ്ങനെയെങ്കിലുമൊക്കെ തട്ടീം മുട്ടിയും, ബിയറും ഒക്കെ വിറ്റിട്ടാണ് ഇപ്പൊ കാര്യങ്ങൾ നടക്കുന്നത്. 

മുപ്പതിരണ്ട് ലക്ഷം രൂപ ലൈസൻസ് ഫീസ് മുൻകൂർ കൊടുത്തിട്ടാണ് ഈ കച്ചവടം നടത്തുന്നതെന്നും ബാർ ഉടമകൾ പറയുന്നു. വിൽക്കാൻ ഉൽപ്പന്നം കിട്ടാതെ ഞങ്ങൾ എങ്ങനെ ബിസിനസ് നടത്തും? ബിവറേജസിന്റെ ഷോപ്പിലും ഇത് കിട്ടാത്ത അവസ്ഥയിലേക്ക് വന്നപ്പോൾ ഗവൺമെൻറ് അവരെ ചർച്ചയ്ക്ക് വിളിച്ച് അതിനൊരു പരിഹാരം ഉണ്ടാക്കിയിട്ടുണ്ട് ഇപ്പൊൾ എന്നും ബാർ ഉടമ പറയുന്നു.

ദിവസങ്ങൾക്ക് മുമ്പ് തന്നെ ഇത്തരത്തിൽ വില കുറഞ്ഞ മദ്യങ്ങൾ ലഭിക്കാനില്ല എന്ന തരത്തിൽ ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടായിരുന്നു. ആളുകൾ ഏറ്റവും കൂടുതൽ ചോദിക്കുന്നത് ഹണിബീ, എംസി പോലുള്ള വിലകുറഞ്ഞ മദ്യങ്ങളാണ്. ഇതൊന്നും തങ്ങൾക്ക് നൽകാൻ കഴിയാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളതെന്നും ബാർ ഉടമകൾ ആശങ്ക പങ്കുവയ്ക്കുന്നു. ഇരുപത് ദിവസമാകും ഇനി പുതിയ സ്റ്റോക്കുകൾ എത്താനെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News