Lulu Reading Festival: ലുലു റീഡിംങ് ഫെസ്റ്റിവല്‍ ഇന്ന് മുതല്‍

മനു എസ് പിള്ളയുടെ 'മഹാരാജാക്കന്മാരും വ്യാജസഖ്യങ്ങളും', പ്രണയ് ലാലിന്റെ 'വൈറസ്' തുടങ്ങി വ്യത്യസ്തപുസ്തകചര്‍ച്ചകളും റീഡിംങ് ഫെസ്റ്റിവലിനോടുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 18, 2022, 01:03 PM IST
  • എസ് പിള്ളയുടെ 'മഹാരാജാക്കന്മാരും വ്യാജസഖ്യങ്ങളും', പ്രണയ് ലാലിന്റെ 'വൈറസ്' തുടങ്ങി വ്യത്യസ്തപുസ്തകചര്‍ച്ചകളും റീഡിംങ് ഫെസ്റ്റിവലിനോടുബന്ധിച്ച്
  • ബുക്ക്‌ഫെയറിലൂടെ ഓഫറോടു കൂടി പ്രിയ പുസ്തകങ്ങള്‍ സ്വന്തമാക്കാം
  • ആഗസ്റ്റ് 31ന് റീഡിങ് ഫെസ്റ്റിവല്‍ അവസാനിക്കും
Lulu Reading Festival: ലുലു റീഡിംങ് ഫെസ്റ്റിവല്‍ ഇന്ന് മുതല്‍

തിരുവനന്തപുരം ലുലു മാളും ഡി സി ബുക്‌സും സംയുക്തമായി നടത്തുന്ന ലുലു റീഡിങ് ഫെസ്റ്റിന് ഇന്ന് (18 ആഗസ്റ്റ് 2022) തുടക്കമാകും. വൈകുന്നേരം 6.15 ന് ശശി തരൂര്‍ എം പി റീഡിങ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.

അടൂര്‍ ഗോപാലകൃഷ്ണന്‍, ബെന്യാമിന്‍, പ്രണയ് ലാല്‍, മനു എസ് പിള്ള, ദീപാനിശാന്ത്, ജി.ആര്‍.ഇന്ദുഗോപന്‍, പ്രശാന്ത് നായര്‍ ഐ എ എസ്, ലാല്‍ ജോസ്, മണിയന്‍പിള്ള രാജു, മുകേഷ്, പ്രേം കുമാര്‍, ഡോ.എ.മുഹമ്മദ് കബീര്‍,  അശ്വത് ലാല്‍, രജദ് ആര്‍,  ലക്ഷ്മി ദിനചന്ദ്രന്‍, സിദ്ധാര്‍ത്ഥ് എം ജോയ്, ജോണി ആന്റണി, സുനില്‍ സുഖദ, ബിനു പപ്പു, മണികണ്ഠന്‍ ആര്‍.ആചാരി, വിന്‍സി അലോഷ്യസ്, ശംഭു മേനോന്‍ തുടങ്ങി നിരവധി പ്രമുഖര്‍ റീഡിംങ് ഫെസ്റ്റിവലില്‍ അതിഥികളായെത്തും.

Also Read:  Malayalam New Year 2022: കര്‍ക്കിടകത്തിന്‍റെ കാര്‍മേഘങ്ങള്‍ മാറി, ചിങ്ങപ്പുലരി, ആശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും 

ബോഡി ലാബ്, ദൈവത്തിന്റെ അവകാശികള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനങ്ങളും മനു എസ് പിള്ളയുടെ 'മഹാരാജാക്കന്മാരും വ്യാജസഖ്യങ്ങളും', പ്രണയ് ലാലിന്റെ 'വൈറസ്' തുടങ്ങി വ്യത്യസ്തപുസ്തകചര്‍ച്ചകളും റീഡിംങ് ഫെസ്റ്റിവലിനോടുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ബുക്ക്‌ഫെയറിലൂടെ ഓഫറോടു കൂടി പ്രിയ പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 31ന് റീഡിങ് ഫെസ്റ്റിവല്‍ അവസാനിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News