Malayali Couple Death in Arunachal Pradesh: ബ്ലാക്ക് മാജിക്കിൽ പൊലിഞ്ഞതോ 3 ജീവനുകൾ..? മൃതദേഹത്തിന് അരികിലുള്ള വസ്തുക്കൾ ഇവയൊക്കെ

Malayali Couple Death: ഇത് സംബന്ധിച്ച് നിർണായകമായ വിവരങ്ങളാണ് പോലീസ് ശേഖരിച്ചിരിക്കുന്നത്. കോട്ടയം സ്വദേശികളായ നവീൻ ഭാര്യ ദേവി ഇവരുടെ സുഹൃത്ത് തിരുവനന്തപുരം സ്വദേശിനി ആര്യ എന്നിവരാണ് അരുണാചൽ പ്രദേശിൽ മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Apr 2, 2024, 09:30 PM IST
  • ഇതിൽ ആദ്യം ആകൃഷ്ടനായത് നവീൻ ആണ്. പിന്നീട് ഭാര്യയായ ദേവിയെയും സുഹൃത്ത് ആര്യയേയും ഇതിലേക്ക് ഉൾപ്പെടുത്തുകയായിരുന്നു.
  • ഇവരുടെ മരണത്തിൽ കേരളത്തിൽ നിന്നും യാത്ര ആരംഭിച്ചത് മുതൽ ദുരൂഹതയാണ്. തിരുവനന്തപുരത്തു നിന്നും ആദ്യം എത്തിയത് കൽക്കട്ടയിലാണ്.
Malayali Couple Death in Arunachal Pradesh: ബ്ലാക്ക് മാജിക്കിൽ പൊലിഞ്ഞതോ 3 ജീവനുകൾ..? മൃതദേഹത്തിന് അരികിലുള്ള വസ്തുക്കൾ ഇവയൊക്കെ

കോട്ടയം സ്വദേശികളായ ദമ്പതികളും സുഹൃത്തായ അധ്യാപികയുടെയും മരണത്തിൽ അടിമുടി ദുരൂഹത. മൂവരും അരുണാചൽ പ്രദേശിൽ വച്ചാണ് മരിച്ചത്. അന്വേഷണത്തിനൊടുവിൽ ടെലിഗ്രാം ബ്ലാക്ക് മാജിക് ആണ് മൂന്ന് പേരെയും മരണത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ സംശയം. ഇത് സംബന്ധിച്ച് നിർണായകമായ വിവരങ്ങളാണ് പോലീസ് ശേഖരിച്ചിരിക്കുന്നത്. കോട്ടയം സ്വദേശികളായ നവീൻ ഭാര്യ ദേവി ഇവരുടെ സുഹൃത്ത് തിരുവനന്തപുരം സ്വദേശിനി ആര്യ എന്നിവരാണ് അരുണാചൽ പ്രദേശിൽ മരിച്ചത്.

തിങ്കളാഴ്ച വരെ ഇവരെ ഹോട്ടൽ മുറിയുടെ പുറത്ത് കണ്ടിരുന്നില്ല. മൃതദേഹങ്ങൾ  നടത്തിയ പരിശോധനയിൽ മൂവരും തമ്മിൽ മൽപ്പിടുത്തങ്ങൾ ഒന്നും ഉണ്ടായ ലക്ഷണവും കാണുന്നില്ല. ബ്ലേdum മദ്യക്കുപ്പിയും മാത്രമാണ് മൃതദേഹത്തിന് അരികിൽ നിന്നും ലഭിച്ചത്. ഞരമ്പ് മുറിക്കാനാണ് ബ്ലേഡ് ഉപയോഗിച്ചതെന്നാണ് നിഗമനം. ടെലിഗ്രാം വഴിയാണ് ദമ്പതികൾ ബ്ലാക്ക് മാജിക്കിന് ഇരയായത് എന്നാണ് പോലീസിന്റെ സംശയം. 

ഇതിൽ ആദ്യം ആകൃഷ്ടനായത് നവീൻ ആണ്. പിന്നീട് ഭാര്യയായ ദേവിയെയും സുഹൃത്ത് ആര്യയേയും ഇതിലേക്ക് ഉൾപ്പെടുത്തുകയായിരുന്നു. ഇവരുടെ മരണത്തിൽ കേരളത്തിൽ നിന്നും യാത്ര ആരംഭിച്ചത് മുതൽ ദുരൂഹതയാണ്. തിരുവനന്തപുരത്തു നിന്നും ആദ്യം എത്തിയത് കൽക്കട്ടയിലാണ്. തുടർന്ന് ഗുവാഹട്ടിയിലേക്ക് നടത്തിയ യാത്രയിൽ ആരും പിന്തുടരാതിരിക്കാൻ ഉള്ള ശ്രമങ്ങളും ഇവർ നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡിജിറ്റൽ പണം ഇടപാടുകൾ നടത്താതിരിക്കാൻ ഇവർ ശ്രദ്ധിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നവീനിന്റെ സുഹൃത്തുക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം. നവീന്റെയും ഭാര്യയുടെയും ഭാര്യയുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിക്കും.

ALSO READ: വേനൽ ചൂടിനിടെ ആശ്വാസമായി മഴ; 7 ജില്ലകളിൽ മുന്നറിയിപ്പ്

13 വർഷങ്ങൾക്ക് മുമ്പ് വിവാഹം കഴിഞ്ഞ് നവീനും ദേവിക്കും ഇതുവരെ കുട്ടികളില്ല. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. വിവിധ ഇടങ്ങളിലായി ജോലി ചെയ്തിട്ടുള്ള ഇവർ ഒരു സമയത്ത് നിവിൻ ഓൺലൈൻ ട്രേഡിംഗിലേക്കും ദേവി ജർമൻ ഭാഷ പഠിപ്പിക്കുവാനും ആരംഭിച്ചു. മാതാപിതാക്കൾക്കൊപ്പം ആണ് ദമ്പതികൾ താമസിച്ചിരുന്നത്. വിനോദയാത്രയ്ക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്.

കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് നിന്ന് ആര്യയെ കാണാതായിരുന്നു. വീട്ടുകാരോട് പറയാതെയാണ് ആര്യ വീടുവിട്ടത്. ആര്യയുടെ ബന്ധുക്കൾ വട്ടിയൂർക്കാവ് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ ആര്യ നവീനും ദേവിക്കും ഒപ്പമാണുള്ളതെന്ന് കണ്ടെത്തിയിരുന്നു. ഇവർ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഗുവാഹട്ടിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദ യാത്രക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്കൂളിലാണ് മുൻപ് ദേവിയും ജോലി ചെയ്തിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News