പത്തനംതിട്ട: കോന്നി തണ്ണിത്തോട്ടിൽ പുലിയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശിയായ ബിനീഷ് മാത്യുവാണ് കൊല്ലപ്പെട്ടത്.
പ്ലാന്റേഷന് കോര്‍പ്പറേഷന്റെ അധീനതയിലുളള സ്ഥലത്ത് ഇന്നായിരുന്നു സംഭവം നടന്നത്. പ്ലാന്റേഷന് കോര്‍പ്പറേഷന്റെ മരങ്ങള്‍ ലീസിനെടുത്ത് ടാപ്പിങ് നടത്തുന്നയാളാണ് ഈ കൊല്ലപ്പെട്ട ബിനീഷ്.
Also read: ആശ്വാസ ദിനം: ഇന്നും ആർക്കും കോറോണ രോഗബാധയില്ല
രാവിലെ 11 മണിയോടെ ടാപ്പിങ് നടത്തുന്നതിന് സി ഡിവിഷനില്‍പ്പെട്ട മേഖലയിലെത്തിയതായിരുന്നു ബിനീഷ്. പുല്‍പ്പടര്‍പ്പുകള്‍ മൂടിയ പ്രദേശത്ത് പതുങ്ങിയിരുന്ന പുലി ബിനീഷിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കഴുത്തിന് മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.