തിരുവല്ല:കൊറോണ വൈറസ് നിരീക്ഷണത്തിലുണ്ടായിരുന്ന 62 കാരനാണ് മരിച്ചത്.
മാര്‍ച്ച് 23 ന് ഹൈദരാബാധില്‍ നിന്നും നാട്ടിലെത്തിയ നെടുമ്പുറം പൊടിയാടി സ്വദേശിയാണ് മരിച്ചത്.തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഹൃദ്‌രോഗത്തിന് സമാനമായ ലക്ഷണങ്ങളോട് കൂടി വൈകുന്നേരമാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ ഇരിക്കവെയാണ് ഇദ്ദേഹം മരിച്ചത്.മൃതശരീരം പത്തനംതിട്ട ജെനെറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി,
ഇദ്ദേഹത്തിന്‍റെ രക്ത-സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്,ആരോഗ്യ വകുപ്പ് നല്‍കുന്ന പ്രാഥമിക വിവരം അനുസരിച്ച്
മരണകാരണം ഹൃദയാഘാതമാണ്.എന്നാല്‍ രക്ത-സ്രവ സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ആരോഗ്യവകുപ്പ് വിവരം
നല്‍കുകയുള്ളൂ.