മരട്: ഇന്ന് നിലംപൊത്തുക ഏറ്റവും വലിയ ഫ്ലാറ്റ്, നിരോധനാജ്ഞ

.ജെയ്ന്‍ കോറല്‍കോവ്,ഗോള്‍ഡെന്‍ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഞായറാഴ്ച്ച നിയന്ത്രിത സ്ഫോടനത്തില്‍ കൂടി തകര്‍ക്കും. 17 നില കെട്ടിടങ്ങളുള്ള ഈ സമുച്ചയങ്ങളാണ് മരടിലെ ഏറ്റവും വലിയ ഫ്ലാറ്റുകള്‍. 

Last Updated : Jan 12, 2020, 09:26 AM IST
  • ഏറ്റവും വലിയ സമുച്ചയം എന്നത് കൊണ്ട് തന്നെ അതീവ ജാഗ്രതയിലാണ് പരിസരം. ഫ്ലാറ്റ്​ പൊളിക്കുന്നതിന്​ മുന്നോടിയായി പ്രദേശത്ത്​ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മരട്: ഇന്ന് നിലംപൊത്തുക ഏറ്റവും വലിയ ഫ്ലാറ്റ്, നിരോധനാജ്ഞ

കൊച്ചി: .ജെയ്ന്‍ കോറല്‍കോവ്,ഗോള്‍ഡെന്‍ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഞായറാഴ്ച്ച നിയന്ത്രിത സ്ഫോടനത്തില്‍ കൂടി തകര്‍ക്കും. 17 നില കെട്ടിടങ്ങളുള്ള ഈ സമുച്ചയങ്ങളാണ് മരടിലെ ഏറ്റവും വലിയ ഫ്ലാറ്റുകള്‍. 

ഹോളിഫെയ്ത്തിന്റെയും ആല്‍ഫയുടെയും കൃത്യമായ പതനം നല്‍കുന്ന ആത്മവിശ്വാസമാണ് ഇന്ന് ഉദ്യോഗസ്ഥരുടെയും പൊളിക്കല്‍കമ്ബനിയുടെയും കൂട്ട്.

എന്നാല്‍, ഏറ്റവും വലിയ സമുച്ചയം എന്നത് കൊണ്ട് തന്നെ അതീവ ജാഗ്രതയിലാണ് പരിസരം. ഫ്ലാറ്റ്​ പൊളിക്കുന്നതിന്​ മുന്നോടിയായി പ്രദേശത്ത്​ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

രാവിലെ എട്ട്​ മുതല്‍ വൈകീട്ട്​ നാ​ല്​ വരെയാണ്​ നിരോധനാജ്ഞ. ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.

രാവിലെ 8ന് നിരോധനാജ്ഞയും രാവിലെ 10.30ന് ഗതാഗതം തടയുകയും ചെയ്യും. രാവിലെ 10.55ന് സൈറണ്‍ മുഴങ്ങും. രാവിലെ 11ന് ജെയിന്‍ കോറല്‍കോവില്‍ സ്‌ഫോടനം നടത്തുക. 

രാവിലെ 11.30ന് ഗതാഗതം പുനരാരംഭിക്കും. സമീപവാസികള്‍ക്ക് വീടുകളിലേക്ക് മടങ്ങാം. ഉച്ചയ്ക്ക് 1.30ന് ഇടറോഡുകള്‍ അടച്ചുതുടങ്ങും. 

ഉച്ചയ്ക്ക് 1.55ന് നാഷണല്‍ ഹൈവേ അടയ്ക്കാനുള്ള സിഗ്‌നല്‍ ഉച്ചയ്ക്ക് 2ന് ഗോള്‍ഡന്‍ കായലോരത്തില്‍ സ്‌ഫോടനം. 

ഉച്ചയ്ക്ക് 2.05ന് നാഷണല്‍ ഹൈവേയില്‍ ഗതാഗതം പുനരാരംഭിക്കും. ഉച്ചയ്ക്ക് 2.30ന് ഇടറോഡുകള്‍ തുറക്കും, സമീപവാസികള്‍ക്ക് വീടുകളിലേക്ക് മടങ്ങാം. വൈകിട്ട് 4ന് നിരോധനാജ്ഞ അവസാനിക്കും.

അതേസമയം ഇന്ന് രാവിലെ പൊളിക്കുന്ന ജെയിന്‍ കോറല്‍കോവില്‍ 400 കിലോ സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്. 51 മീറ്റര്‍ ഉയരമുള്ള ജെയിനില്‍ 16 നിലകളാണുള്ളത്. രാവിലെ 11നാണ് ഇവിടെ സ്ഫോടനം നിശ്ചയിച്ചിരിക്കുന്നത്. എട്ട് സെക്കന്‍ഡില്‍ കെട്ടിടം നിലംപൊത്തുമെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച നിശ്ചയിച്ച സമയത്തിലും മിനിട്ടുകള്‍ വൈകിയാണ്  ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ലാറ്റില്‍ സ്ഫോടനം നടത്തിയത്.11 ന് നിശ്ചയിച്ച സ്ഫോടനം സുരക്ഷാ അവലോകനങ്ങള്‍ക്ക്‌ ശേഷം 11.17 ന് പൂര്‍ത്തിയാക്കി.11.44 ന് 16 നിലകള്‍ വീതമുള്ള ആല്‍ഫ സെരിന്‍ നിലം പതിച്ചു.

ജെയ്ന്‍ കോറല്‍കോവ് ഒരു സ്ഥലത്തേക്ക് ചരിഞ്ഞ് വീഴുന്ന രീതിയിലാകും സ്ഫോടനം നടത്തുക.എന്നാല്‍ ഗോള്‍ഡെന്‍ കായലോരത്തെ രണ്ടായി പിളര്‍ന്ന് കൊണ്ട് പൊളിക്കുന്ന വിധത്തിലാണ് സ്ഫോടനം നടത്തുക.

ഇതിന് സമീപത്തെ പണി പൂര്‍ത്തിയായ അപ്പാര്‍ട്ട്മെന്റും ഒരു അംഗനവാടിയുമുണ്ട്.ഇതിനെ ബാധിക്കാത്ത വിധത്തിലാണ് സ്ഫോടനം ആസൂത്രണം ചെയ്തിരിക്കുന്നത്.

അതേസമയം പൊളിച്ച ഫ്ലാറ്റുകളുടെ മാലിന്യങ്ങള്‍ 70 ദിവസത്തിനകം പൂര്‍ണമായും നീക്കുമെന്ന് കരാറെടുത്ത കമ്പനി അറിയിച്ചു.

Trending News