വിദ്യാര്‍ഥികളും അധ്യാപകരും മാസ്ക്ക് അണിയണം!

പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും മാസ്ക്ക് അണിഞ്ഞ് വേണം സ്കൂളുകളിലെത്താവൂ എന്ന് നിര്‍ദേശം.

Last Updated : Apr 25, 2020, 06:04 AM IST
വിദ്യാര്‍ഥികളും അധ്യാപകരും മാസ്ക്ക് അണിയണം!

തിരുവനന്തപുരം:പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും മാസ്ക്ക് അണിഞ്ഞ് വേണം സ്കൂളുകളിലെത്താവൂ എന്ന് നിര്‍ദേശം.

കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
മെയ് 30 ന് മുന്‍പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യമായി മാസ്ക്കുകള്‍ നിര്‍മിച്ച് 
നല്‍കുന്നതിന് സമഗ്ര ശിക്ഷാ കേരളത്തെ ചുമതലപെടുത്തുകയും ചെയ്തു.തുണിയില്‍ തയ്യാറാക്കുന്ന മാസ്ക്ക് യുണിഫോം പോലെ സൗജന്യമായി നല്‍കും.
ഗുണനിലവാരം ഉള്ള തുണിയില്‍ അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാകും മാസ്ക്ക് നിര്‍മിക്കുക.ഒരു വിദ്യാര്‍ഥിക്ക് രണ്ട് മാസ്ക്കുകള്‍ നല്‍കും.
സൗജന്യ യുണിഫോമിനായുള്ള തുകയില്‍ ഇതിന്‍റെ ചെലവ് കൂടി വകയിരുത്തും.

ഇത് കഴുകി വീണ്ടും ഉപയോഗിക്കാവുന്ന തരത്തില്‍ കോട്ടണ്‍ തുണിയിലായിരിക്കും തയ്യാറാക്കുക.
മെയ് 30 നുള്ളില്‍ വിദ്യാലയങ്ങളില്‍ മാസ്ക്കുകള്‍ എത്തിക്കണം.

Also Read:കൊറോണ: സ്വയം നിര്‍മ്മിച്ച മാസ്ക്കുകള്‍ സൗജന്യമായി നല്‍കി ഭിന്നശേഷിക്കാരി!

മാസ്ക്ക് നിര്‍മ്മാണത്തിനുള്ള വസ്തുക്കള്‍ ബിആര്‍സി വാങ്ങണം,വ്യക്തികളോ സ്ഥാപനങ്ങളോ സൗജന്യമായി മുഖാവരണം നല്‍കിയാല്‍ അത് വകയിരുത്തണം 
എന്ന് നിര്‍ദേശത്തില്‍ പറയുന്നു.മുഖാവരണ നിര്‍മാണത്തിന് രക്ഷിതാക്കള്‍,സന്നദ്ധപ്രവര്‍ത്തകര്‍,പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹായം സീകരിക്കാം.
സാമൂഹ്യ അകലം പാലിച്ച് കൊണ്ടാകണം മാസ്ക്ക് നിര്‍മ്മിക്കേണ്ടത് എന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Trending News