Road Accident: സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; എംബിബിഎസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kalpatta Accident: സഹയാത്രികയും സുഹൃത്തുമായ അജ്‌മയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 18, 2024, 11:02 AM IST
  • കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം
  • അബ്‌ദു സലാമിന്റെ മകൾ ഫാത്തിമ തസ്കിയയാണ് മരിച്ചത്
  • കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം
Road Accident: സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; എംബിബിഎസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൽപ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം.  മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്‌ദു സലാമിന്റെ മകൾ ഫാത്തിമ തസ്കിയയാണ് മരിച്ചത്. കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം നടന്നത്. 

Also Read: മൈസൂരു വാഹനാപകടം: മലയാളി വിദ്യാർത്ഥിനിയും സുഹൃത്തുമുൾപ്പെടെ മൂന്നുപേർ മരിച്ചു

സഹയാത്രികയും സുഹൃത്തുമായ അജ്‌മയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിനികളാണ്. അപകടം നടന്നത് ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു. മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ച് വരുമ്പോഴായിരുന്നു അപകടം നടന്നത്. 

Also Read: 30 വർഷത്തിന് ശേഷം ശനിയുടെ അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം

 

പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവ സ്ഥലത്ത് വെച്ചു തന്നെ തസ്കിയ മരിച്ചിരുന്നു. മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News