Milma Price: സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടും; പുതിയ വില അടുത്ത മാസം മുതൽ!

മിൽമ പാലിന്റെ വില 5 രൂപയിലധികം കൂട്ടേണ്ടി വരുമെന്ന് മന്ത്രി ചിഞ്ചു റാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 28, 2022, 11:54 AM IST
  • സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടും
  • ലിറ്ററിന് 4 മുതൽ 5 രൂപ വരെ വർദ്ധിച്ചേക്കുമെന്നുമാണ് സൂചന
  • മിൽമ പാലിന്റെ വില ഇതിനു മുൻപ് വർധിപ്പിച്ചത് 2019 ലായിരുന്നു
Milma Price: സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടും; പുതിയ വില അടുത്ത മാസം മുതൽ!

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്‍റെ വില വര്‍ധിക്കുമെന്ന് മിൽമ ചെയർമാൻ. വർദ്ധനവ് അടുത്ത മാസം അവസാനത്തോടെ ഉണ്ടാകുമെന്നും ലിറ്ററിന് 4 മുതൽ 5 രൂപ വരെ വർദ്ധിച്ചേക്കുമെന്നുമാണ് സൂചന. മില്‍മ പാല്‍ ലിറ്ററിന് അഞ്ചു രൂപയിലേറെ കൂട്ടേണ്ടി വരുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  തീരുമാനം വില വർധനയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ക്ഷീരകർഷകരും വിദഗ്ധരുമടങ്ങുന്ന സമിതിയുടെ റിപ്പോർട്ടിനു ശേഷമാകും.

Also Read: വയനാട് ചീരാലിൽ ഭീതിവിതച്ച കടുവ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി
 
മിൽമ പാലിന്റെ വില ഇതിനു മുൻപ് വർധിപ്പിച്ചത് 2019 ലായിരുന്നു. അന്ന് ലിറ്ററിന് നാലു രൂപ കൂട്ടിയപ്പോൾ മൂന്നു രൂപ 35 പൈസ ക്ഷീര കർഷകർക്കാണ് നൽകിയത്. ഇപ്പോൾ വീണ്ടും വില കൂട്ടാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് കർഷകരുടെ നിലപാട്.  ഇതിനെ തുടർന്ന് മിൽമയും സർക്കാരിനോട് വില വർധനയ്ക്ക് അനുമതി തേടിയിരുന്നു.  മഞ്ഞനിറമുള്ള കവറിനും, ഇളം നീലനിറമുള്ള കവറിനും 44 രൂപയാണ് നിലവിലെ വില. കടും നീല കവറിന് ലിറ്ററിന് 46 രൂപയാണ്.  കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ വില നിലവിൽ 48 രൂപയാണ്.  കാലിത്തീറ്റ വില വർധന ഉൾപ്പെടെ കർഷകർക്കുണ്ടായ നഷ്ടം നികത്താൻ 28 കോടി രൂപ സർക്കാർ ഇൻസെന്റീവ് അനുവദിച്ചിരുന്നു. 

Also Read: മോഷണം നടത്തി കാമുകിയെ പണക്കാരിയാക്കി കാമുകൻ, ശേഷം കാമുകി പറഞ്ഞത് കേട്ടോ..! വീഡിയോ വൈറൽ

ജൂലൈയിൽ ആരംഭിച്ച ഇൻസെന്റീവ് ഡിസംബറിൽ അവസാനിക്കും. അതിനു ശേഷവും പ്രതിസന്ധി തുടരുമെന്ന വിലയിരുത്തലിലാണ് പാൽ വില വർധിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയത്. കാലിത്തീറ്റയുടെ വിലക്കയറ്റമടക്കം ഉല്‍പ്പാദനച്ചെലവ്  താങ്ങാനാവാത്ത സാഹചര്യത്തിലാണെന്നാണ് ക്ഷീരകര്‍ഷകരും പറയുന്നത്. അതുകൊണ്ടുതന്നെ പാലിന്റെ വില വര്‍ധനവ് കുറച്ച് ആശ്വാസമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News