തൃശൂർ: റവന്യു മന്ത്രി കെ.രാജന് വീണ് പരിക്കേറ്റു. കാൽ തെറ്റി വീണ മന്ത്രിയെ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചു. അദ്ദേഹത്തിൻറെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
പുത്തൂർ സുവോളജിക്കൽ പാർക്ക് സന്ദർശിക്കുന്നതിനിടെയാണ് കെ.രാജന് വീണ് പരിക്കേറ്റത്. ചവിട്ട് പടികൾ ഇറങ്ങവെ അദ്ദേഹം കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ മന്ത്രിയെ വളരെ വേഗത്തിൽ പിടിച്ച് എഴുന്നേൽപ്പിച്ചു. വീഴ്ചയിൽ മന്ത്രിയുടെ മുട്ടിനാണ് പരിക്കേറ്റത്.
ALSO READ: വിജയ് യേശുദാസിന്റെ വീട്ടിൽ വൻ കവർച്ച; 26 ലക്ഷം രൂപയുടെ സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടു
മന്ത്രിയെ പരിശോധിച്ച ശേഷം ഭയപ്പെടാനൊന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തൃശൂരിൽ രേഖകളില്ലാത്ത 19.5 ലക്ഷം രൂപ പിടികൂടി; ഒരാൾ അറസ്റ്റിൽ
തൃശ്ശൂര്‍ ഒല്ലൂരില്‍ രേഖകളില്ലാത്ത 19.5 ലക്ഷം രൂപ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒല്ലൂര്‍ സ്വദേശിയായ 50കാരൻ പുളിക്കന്‍ ജോഷി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിലും സമീപത്തെ ഓഫീസിലും നടത്തിയ പരിശോധനയിലാണ് പണവും രേഖകളും പിടികൂടിയത്.
തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ അങ്കിത്ത് അശോകിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പണവും രേഖകളും പിടിച്ചെടുത്തത്. ഒല്ലൂര്‍ എസ്.എച്ച്.ഒ ബെന്നി ജേക്കബിന്‍റെ നേതൃത്വത്തിൽ വീട്ടിലും, സമീപത്തെ ഇയാളുടെ കേബിള്‍ ടിവി ഓഫീസിലുമാണ് പരിശോധന നടത്തിയത്. വീട്ടിലെ അടുക്കളയോട് ചേര്‍ന്നുണ്ടായിരുന്ന സ്റ്റോര്‍ റൂമിലും ഓഫീസിലും ഒളിപ്പിച്ച നിലയിലായിരുന്നു രേഖകളില്ലാതെ സൂക്ഷിച്ച പണം കണ്ടെത്തിയത്.
ഇവിടെ നിന്ന് പണത്തിന് പുറമെ അനധികൃത മുദ്രപത്രങ്ങൾ, ഒപ്പിട്ട ബ്ളാങ്ക് ചെക്കുകൾ എന്നിവയും പോലീസ് പിടികൂടിയിട്ടുണ്ട്. ഒല്ലൂര്‍ പള്ളിക്ക് സമീപത്തെ ഇയാളുടെ വീട്ടിലായിരുന്നു പരിശോധന. സംഭവത്തില്‍ പ്രതി പുളിക്കന്‍ ജോഷിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. എസ്.ഐ മാരായ വിജിത്ത്, ഗോകുൽ, വനിതാ സിനിയർ സിവിൽ പോലീസ് ഓഫീസർ ഷീജ. സിവിൽ പോലീസ് ഓഫീസർമാരായ അഭീഷ് ആന്റണി, രഞ്ജിത്ത് എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...