Vijay Yesudas: വിജയ് യേശുദാസിന്റെ വീട്ടിൽ വൻ കവർച്ച; 26 ലക്ഷം രൂപയുടെ സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടു

Robbery at Vijay Yesudas's house: അവസാനമായി ഡിസംബർ 2ന് നോക്കിയപ്പോഴും ആഭരണങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് ദർശന സമർപ്പിച്ച പരാതിയിൽ പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 31, 2023, 03:28 PM IST
  • വീട്ടിലെ ജോലിക്കാർക്ക് മോഷണത്തിൽ പങ്കുണ്ടെന്ന് സംശയമുള്ളതായി ചൂണ്ടിക്കാട്ടി ഭാര്യ ദർശന പരാതി നൽകി.
  • വിജയ് യേശുദാസിൻ്റെ ചെന്നൈയിലെ വസതിയിലാണ് മോഷണം നടന്നത്.
  • 60 പവൻ സ്വർണവും വജ്രാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്.
Vijay Yesudas: വിജയ് യേശുദാസിന്റെ വീട്ടിൽ വൻ കവർച്ച; 26 ലക്ഷം രൂപയുടെ സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടു

ഗായകൻ വിജയ് യേശുദാസിൻ്റെ വീട്ടിൽ മോഷണം. ചെന്നൈയിലെ വീട്ടിലാണ് മോഷണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിൻ്റെ ഭാര്യ ദർശന അഭിരാമപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. 

60 പവൻ സ്വർണവും വജ്രാഭരണങ്ങളും മോഷണം പോയെന്നാണ് ദർശനയുടെ പരാതിയിൽ പറയുന്നത്. വീട്ടിലെ ജോലിക്കാരായ മനേക, പെരുമാൾ എന്നിവർക്ക് മോഷണത്തിൽ പങ്കുള്ളതായി സംശയമുണ്ടെന്നും അവസാനമായി ഡിസംബർ 2ന് നോക്കിയപ്പോഴും ആഭരണങ്ങൾ വീട്ടിൽ ഉണ്ടായിരുന്നതായും പരാതിയിൽ പറയുന്നു. പരാതിയിൻമേൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ച് വരികയാണ്. 

ALSO READ: മുഖ്യമന്ത്രിയ്ക്കെതിരെയുള്ള കേസിൽ ലോകായുക്തയിൽ ഭിന്നാഭിപ്രായം; വിശാല ബഞ്ചിന് വിട്ടു

അടുത്തിടെ നടൻ രജനികാന്തിൻ്റെ മകൾ ഐശ്വര്യയുടെ സ്വർണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളുമെല്ലാം സമാനമായ രീതിയിൽ മോഷണം പോയിരുന്നു. ഐശ്വര്യയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ വീട്ടിലെ ജോലിക്കാരിയെയും ഡ്രൈവറെയും പോലീസ് പിടികൂടിയിരുന്നു. 

2019ൽ സഹോദരി സൗന്ദര്യയുടെ വിവാഹ ശേഷം ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ലോക്കറിൻ്റെ താക്കോൽ ഐശ്വര്യയുടെ കിടപ്പ് മുറിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഈ വിവരം മനസിലാക്കിയ ജോലിക്കാർ ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News